മൊയ്തീൻ കോയ

Moideen Koya

പ്രശസ്ത മാധ്യമ പ്രവർത്തകൻ, ചലച്ചിത്ര നടൻ. എഴുത്തിലും നാടകത്തിലും സജീവം. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശി. 28 വർഷമായി യുഎ ഇയിൽ പ്രവാസം. ദുബായ് ആസ്ഥാനമായിട്ടുള്ള ഏഷ്യാനെറ്റ്‌ റേഡിയോയുടെ സ്ഥാപക പ്രോഗ്രാം ഡയറക്ടർ. കൂടാതെ റേഡിയോ ഏഷ്യ , ഉമ്മുൽ ഖുവൈൻ റേഡിയോ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ, ജീവൻ ടിവി, അറേബ്യ പത്രം എന്നിവയിൽ മുമ്പ് വിവിധ തസ്തികകൾ. ആകാശവാണി ആർട്ടിസ്റ്റ്, ബാലജനസഖ്യം മുൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗാന്ധാരി സുനിൽ 1993
ഗർഷോം പി ടി കുഞ്ഞുമുഹമ്മദ് 1999
അറബിക്കഥ ലാൽ ജോസ് 2007
ഗദ്ദാമ കമൽ 2011
ഡയമണ്ട് നെക്‌ലേയ്സ് ലാൽ ജോസ് 2012
റെഡ് വൈൻ സലാം ബാപ്പു പാലപ്പെട്ടി 2013
3 ഡോട്ട്സ് സുഗീത് 2013
മുസാഫിർ പ്രമോദ് പപ്പൻ 2013
റെഡ് വൈൻ സലാം ബാപ്പു പാലപ്പെട്ടി 2013
പേർഷ്യക്കാരൻ അശോക് ആർ നാഥ് 2014
പത്തേമാരി സലിം അഹമ്മദ് 2015
കിംഗ് ലയർ ലാൽ 2016
കാട്ടുമാക്കാൻ ഷാലിൽ കല്ലൂർ 2016
ഫുക്രി സിദ്ദിഖ് 2017
പൂട്ട് രാജീവ് നാഥ് 2017
കെഞ്ചിര ആലിക്കുഞ്ഞ് സാഹിബ് മനോജ് കാന 2019
പൂഴിക്കടകൻ ഗിരീഷ് നായർ 2019
പ്രണയമീനുകളുടെ കടൽ കമൽ 2019
സമീർ ബലോചി അമീർ റഷീദ് പാറക്കൽ 2020
ദി ലോസ്റ്റ് വേയ്സ് ഡോ ഡാനിയൽ വില്യംസ് ഡോ. ഷമീർ ഒറ്റത്തൈക്കൽ 2022