മാളവിക മേനോൻ

Malavika Menon

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1998 മെയ് 3 -ന് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. 2012 ൽ 916 എന്ന മലയാള സിനിമയിലൂടെയാണ് മാളവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ നിദ്ര, ഹീറോ എന്നീ സിനിമകളിലും അഭിനയിച്ചു. 2013 ൽ Ivan Veramathiri എന്ന സിനിമയിലൂടെ മാളവിക മേനോൻ തമിഴ് സിനിമയിലെത്തി. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
22 ഫീമെയ്‌ൽ കോട്ടയം ടെസ്സയുടെ റൂം മേറ്റ് ആഷിക് അബു 2012
916 (നയൻ വൺ സിക്സ്) മീര (ഡോ. ഹരികൃഷ്ണന്റെ മകൾ) എം മോഹനൻ 2012
നടൻ പ്രിയംവദ ദേവദാസ് കമൽ 2013
സർ സി.പി. ഷാജൂൺ കാര്യാൽ 2015
മണ്‍സൂണ്‍ സുരേഷ് ഗോപാൽ 2015
ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു ആർ ശരത്ത് 2016
ദേവയാനം സുകേഷ് റോയ് 2017
ഹലോ ദുബായ്ക്കാരൻ ദീപ ഹരിശ്രീ യൂസഫ് , ബാബുരാജ് ഹരിശ്രീ 2017
ജോസഫ് എം പത്മകുമാർ 2018
ഞാൻ മേരിക്കുട്ടി ആനി രഞ്ജിത്ത് ശങ്കർ 2018
മാമാങ്കം (2019) നൃത്തക്കാരി എം പത്മകുമാർ 2019
ലൗ എഫ്എം ശ്രീദേവ് കപ്പൂർ 2020
പുഴു കുട്ടപ്പൻ്റെ ഫ്രണ്ട് റത്തീന ഷെർഷാദ് 2022
ഇന്ദിര വിനു വിജയ് 2022
പാപ്പൻ അനിത / ഐഷ ഫാത്തിമ ജോഷി 2022
സി ബി ഐ 5 ദി ബ്രെയിൻ അപർണ കെ മധു 2022
ഹാപ്പി ന്യൂ ഇയർ സനീഷ് ഉണ്ണികൃഷ്ണൻ 2023
കുറുക്കൻ ജയലാൽ ദിവാകരൻ 2023
തങ്കമണി റാഹേൽ രതീഷ് രഘുനന്ദൻ 2024
കളങ്കാവൽ ജിതിൻ കെ ജോസ് 2025

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പദ്മിനി സെന്ന ഹെഗ്ഡെ 2023