മണ്ണിലും വിണ്ണിലും

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു
(മണ്ണിലും...)

ആളും അറിവും ഉള്ളവർ വാഴ്വാം
അടരിൽ ജയിക്കുന്നൂ അവൻ
അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ
(മണ്ണിലും...)

കാൽകളില്ലാതെ മുടന്തും മർത്ത്യനു
കാലുകൾ നൽകുന്നൂ അവൻ
കൈകലില്ലാതെ കരയും ഭക്തനു
കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ
(മണ്ണിലും...)

ജീവിതവീഥിയിൽ വീഴുന്നോർക്കും
ഭാവന നൽകുന്നൂ അവൻ
ഊമകളെയും തൻ സ്നേഹത്താൽ
ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ
(മണ്ണിലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Mannilum Vinnilum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സ്വർണ്ണ കൊടിമരത്തിൽ പി ജയചന്ദ്രൻ, എൻ ശ്രീകാന്ത്, പി മാധുരി
കൈലാസ ശൈലാധിനാഥാ എൻ ശ്രീകാന്ത്, പി ലീല
ശബരിമലയിൽ തങ്കസൂര്യോദയം കെ ജെ യേശുദാസ്
ഹരിവരാസനം വിശ്വമോഹനം കെ ജെ യേശുദാസ്
സ്വാമി ശരണം പി ജയചന്ദ്രൻ, കോറസ്
തുമ്മിയാൽ തെറിക്കുന്ന പി ജയചന്ദ്രൻ, കോറസ്
പാലാഴി കടഞ്ഞെടുത്തോരഴക് പി മാധുരി
തേടി വരും കണ്ണുകളിൽ അമ്പിളി
ഹരിനാരായണ ഗോവിന്ദ കെ ജെ യേശുദാസ്
പൊന്നും വിഗ്രഹ വടിവിലിരിക്കും അമ്പിളി, കോറസ്
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.