തുമ്മിയാൽ തെറിക്കുന്ന

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍
ചുമ്മാ‍ തെറിച്ചുപോട്ടേ
ഒരു പെഗ്ഗു റമ്മടിച്ചാലീശ്വരന്‍
പിണങ്ങുമെങ്കില്‍
ചുമ്മാ പെണങ്ങിക്കോട്ടെ
(തുമ്മിയാല്‍..)

ഈശ്വരനും ചെകുത്താനും തമ്മില്‍
ഒരു തേര്‍ട് വേള്‍ഡ് വാറ്
അതില്‍ ചെകുത്താന്‍ ജയിച്ചു
ഈശ്വരന്‍ തോറ്റു ആ
ചെകുത്താന്‍ നമ്മുടെ പാര്‍ട്ടീ
എതിരേ കതിരവനുയരും മുന്‍പേ
ഒരു ട്രാം ചാരായമകമേ ചെന്നാല്‍
എരിയാ പൊരിയാ കുളിരാ തളരാ
അടിയന്റളിയാ
ഒരു വൈന്‍ ഗ്ലാസ്സ് ഒരു കൊച്ചുപെണ്ണ്
ഒരു വൈന്‍ഗ്ലാസ്സ് ഒരു കൊച്ചുപെണ്ണ്
ഒരു സെക്സ് ബുക്ക് ഓമര്‍ഖയ്യാമിനും
ശിഷ്യന്മാര്‍ക്കും ചീയേര്‍സ്
ചീയേര്‍സ് ചീയേര്‍സ് ചീയേര്‍സ്
(തുമ്മിയാല്‍..)

കൗരവരും പാണ്ഢവരും തമ്മില്‍
ഒരു തേര്‍ട് വേള്‍ഡ് വാറ്
അതില്‍ കൗരവര്‍‍ ജയിച്ചു
പാണ്ഢവര്‍ തോറ്റു ആ
കൗരവര്‍‍ നമ്മുടെ പാര്‍ട്ടീ
തിരുനൊയമ്പിനു പുറപ്പെടും മുന്‍പേ
ഒരു കുപ്പി മരനീരകമേ ചെന്നാല്‍
നരിയോ കരിയോ നായോ പുലിയോ തൊടുകില്ലളിയാ
ഒരു വൈന്‍ ഗ്ലാസ്സ് ഒരു കൊച്ചുപെണ്ണ്
ഒരു വൈന്‍ഗ്ലാസ്സ് ഒരു കൊച്ചുപെണ്ണ്
ഒരു സെക്സ് ബുക്ക് ഓമര്‍ഖയ്യാമിനും
ശിഷ്യന്മാര്‍ക്കും ചീയേര്‍സ്
ചീയേര്‍സ് ചീയേര്‍സ് ചീയേര്‍സ്
(തുമ്മിയാല്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thummiyaal Therikkunna

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സ്വർണ്ണ കൊടിമരത്തിൽ പി ജയചന്ദ്രൻ, എൻ ശ്രീകാന്ത്, പി മാധുരി
കൈലാസ ശൈലാധിനാഥാ എൻ ശ്രീകാന്ത്, പി ലീല
ശബരിമലയിൽ തങ്കസൂര്യോദയം കെ ജെ യേശുദാസ്
ഹരിവരാസനം വിശ്വമോഹനം കെ ജെ യേശുദാസ്
സ്വാമി ശരണം പി ജയചന്ദ്രൻ, കോറസ്
പാലാഴി കടഞ്ഞെടുത്തോരഴക് പി മാധുരി
തേടി വരും കണ്ണുകളിൽ അമ്പിളി
മണ്ണിലും വിണ്ണിലും കെ ജെ യേശുദാസ്, കോറസ്
ഹരിനാരായണ ഗോവിന്ദ കെ ജെ യേശുദാസ്
പൊന്നും വിഗ്രഹ വടിവിലിരിക്കും അമ്പിളി, കോറസ്
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.