പെരിയാറെ പെരിയാറെ

ആ.........ആ.......

പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ - ഒരു
മലയാളിപ്പെണ്ണാണ്‌ നീ
(പെരിയാറേ.... )

മയിലാടുംകുന്നില്‍ പിറന്നൂ - പിന്നെ
മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍പെണ്ണാണ് നീ - ഒരു
നാടന്‍പെണ്ണാണ് നീ
(പെരിയാറേ.... )

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
(പെരിയാറേ.... )

നാടാകെ തെളിനീരു നല്‍കേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം - നിന്റെ
കല്യാണമറിയിക്കേണം
(പെരിയാറേ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Periyare periyare

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പഞ്ചാരപ്പാലു മിട്ടായി കെ ജെ യേശുദാസ്, പി ലീല, രേണുക
ലഹരി ലഹരി ലഹരി എ എം രാജ, ജിക്കി
മനസ്സമ്മതം തന്നാട്ടെ എ എം രാജ, ജിക്കി
ദയാപരനായ കർത്താവേ കെ ജെ യേശുദാസ്
കാണാൻ നല്ല കിനാവുകൾ എസ് ജാനകി
മുൾക്കിരീടമിതെന്തിനു നൽകി പി സുശീല
ഓമനക്കൈയ്യിൽ ഒലിവിലക്കൊമ്പുമായ് പി സുശീല
ആദം ആദം ആ കനി തിന്നരുത് കെ ജെ യേശുദാസ്, പി സുശീല
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.