ആദം ആദം ആ കനി തിന്നരുത്

ആദം ആദം ....
ഇതാ നിനക്കു തരുന്നു ഞാൻ
ഈ മനോജ്ഞമാം പറുദീസ
നിനക്കു ജീവിത സഖിയായ്‌ - ഇതാ
നിസ്തുലാംഗിയാം ഹവ്വ
ആ.. ആ...ഓ..ഓ...

ആർക്കു വേണം ആർക്കു വേണം
അല്ലിപ്പൂവിതൾ മാല ഈ ലില്ലിപ്പൂവിതൾ മാല (2)
ആർക്കു വേണം ആർക്കു വേണം
ഹവ്വ കോർത്തൊരു പൂമാല (2)

കാടായ കാടുകളെല്ലാം തേടി നിന്നെ തേടി ഞാൻ (2)
പകലും രാവും പറുദീസയിൽ ഞാൻ -
വിളിച്ചു വിളിച്ചു നടന്നു നിന്നെ വിളിച്ചു വിളിച്ചു നടന്നു (2)

പാട്ടായ പാട്ടുകളെല്ലാം പാടി നൃത്തമാടി ഞാൻ (2)
മധുരക്കനികൾ മധുരക്കനികൾ
കൊതിച്ചു കൊതിച്ചു വരുന്നു ഞാൻ
കൊതിച്ചു കൊതിച്ചു വരുന്നു (2)
ഓ...

ആദം... ആദം... ആ കനി തിന്നരുത്
ആ കനി മാത്രം തിന്നരുത്

അത്യുന്നതങ്ങളിൽ നിൻ തിരുനാമം
വാഴ്ത്തപ്പെടട്ടെ... വാഴ്ത്തപ്പെടട്ടെ (2)

ആദം... ആദം... ആക്കനി തിന്നുക നിങ്ങൾ
മഹോന്നതങ്ങളിലെത്തും നിങ്ങൾ
യഹോവയെപ്പോലാകും നിങ്ങൾ
ആക്കനി തിന്നുക നിങ്ങൾ

തരൂ...തരൂ....തരൂ തേൻ കനികൾ
ആ നല്ല തേൻ കനികൾ (2)
കനകമയ മണിമകുടം കൈവരുമല്ലോ (2)
കാഞ്ചന സിംഹാസനം കൈവരുമല്ലോ (2)
നമ്മൾ ദൈവത്തെപ്പോലാകുമല്ലോ
മാലാഖമാർ വന്നു നമ്മുടെ -
മഞ്ചലെടുക്കുമല്ലോ മഞ്ചലെടുക്കുമല്ലോ (2)

പാപികളെ.. പാപികളെ.. പറുദീസ നിങ്ങൾക്കില്ല
പാപത്തിൻ കനി തിന്നവരേ - ഈ
പറുദീസ നിങ്ങൾക്കില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Adam adam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പെരിയാറെ പെരിയാറെ എ എം രാജ, പി സുശീല
പഞ്ചാരപ്പാലു മിട്ടായി കെ ജെ യേശുദാസ്, പി ലീല, രേണുക
ലഹരി ലഹരി ലഹരി എ എം രാജ, ജിക്കി
മനസ്സമ്മതം തന്നാട്ടെ എ എം രാജ, ജിക്കി
ദയാപരനായ കർത്താവേ കെ ജെ യേശുദാസ്
കാണാൻ നല്ല കിനാവുകൾ എസ് ജാനകി
മുൾക്കിരീടമിതെന്തിനു നൽകി പി സുശീല
ഓമനക്കൈയ്യിൽ ഒലിവിലക്കൊമ്പുമായ് പി സുശീല
Tags:
ആർക്കു വേണം അല്ലിപ്പൂവിതൾ മാല
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.