താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മണിപ്രവാളത്തളകളുയർന്നൂ
മനസ്സിൽ കമലദളങ്ങൾ വിതിർന്നൂ
കാവ്യകലയുടെ കനകാംഗുലികളിൽ
കഥകളി മുദ്രകൾ വിടർന്നൂ
ശരത്കാല മേഘം തിരശ്ശീലയായി
ശശികല കളിവിളക്കായി
ഉണ്ണായി വാര്യരുമിരയിമ്മൻ തമ്പിയും
സ്വർണ്ണ നാരായങ്ങൾ മിനുക്കീ
(മണിപ്രവാള..)

പമ്പയും പെരിയാറും ഭാരതപ്പുഴയുമാ
പദങ്ങൾ പാടീ ചൈത്ര മദങ്ങളാടീ
ചെണ്ടയിൽ ചേങ്ങലയിൽ ഇലത്താളത്തിൽ
സ്യമന്തകങ്ങൾ കിലുങ്ങീ
(മണിപ്രവാള..)

ദമയന്തിയായി ദ്രൗപദിയായി
ദേവയാനിയായി കൈരളി
രതിയായ് സതിയായ് രംഭയായ് രാധയായ്
രാസ നടനമാടി
രത്ന കിരീടവുമായി തിരനോട്ടം നടത്തി
രസ ചക്രവർത്തിയാം ശൃംഗാരം
(മണിപ്രവാള..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Manipravala thalakal

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മാ നിഷാദ മാ നിഷാദ കെ ജെ യേശുദാസ്
വില്വമംഗലത്തിനു ദര്‍ശനം കെ ജെ യേശുദാസ്
മണിപ്രവാള തളകളുണർന്നൂ കെ ജെ യേശുദാസ്
രാത്രിയിലെ നർത്തകികൾ കെ ജെ യേശുദാസ്, പി മാധുരി
കാലടിപ്പുഴയുടെ തീരത്തുനിന്നും പി മാധുരി
കണ്ടം ബെച്ചൊരു കോട്ടിട്ട പി ജയചന്ദ്രൻ, ബി വസന്ത, ലത രാജു
കന്യാകുമാരിയും കാശ്മീരും പി മാധുരി, വാണി ജയറാം, ബി വസന്ത
കല്ല്യാണമാലയിട്ട തമിഴമ്മാ വാണി ജയറാം
താമരപ്പൂങ്കാവിൽ തനിച്ചിരിക്കും പട്ടണക്കാട് പുരുഷോത്തമൻ, ഗിരിജ
പങ്കജാക്ഷൻ കടൽ വർണ്ണൻ ഗിരിജ
കണ്ടേൻ നികടെ നിന്നെ ഗിരിജ
ചീർപ്പുകൾ പതിറോമനാട്ടിന് ഗിരിജ
ആന്ധ്രാമാതാ നീകു വന്ദനമുലമ്മാ പി സുശീല
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.