താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Dundhu Renjeev

കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി. ഡോ. രഞ്ജീവ് , ഡോ. രാധ എന്നിവരുടെ മകളായി ജനനം. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം മംഗളൂരുവിൽ യോഗ & നാച്ചുറോപ്പതി കോഴ്സിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല പകരം തിരുവനന്തപുരം ടൂൺസ് അക്കാഡമിയിൽ നിന്നും ആനിമേഷൻ കോഴ്സ് പഠിച്ചു. ശേഷം സെന്റ് ജോസഫ് കോളേജ് ബംഗളൂരുവിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷൻസിൽ ബിരുദം നേടി. ബംഗളൂരിൽ ബിരുദത്തിന്റെ അവസാനം തന്നെ മലയാള സിനിമയിൽ കലാസംവിധാന മേഖലയിൽ തുടക്കമിട്ടു. ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡേയ്സ് ഓഫ് ലവ് എന്ന സിനിമയുടെ കലാ സംവിധാന സഹായി ആയിട്ടാണ് ദുന്ദു മലയാള സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് റോക്ക് സ്റ്റാർ, മെക്സിക്കൻ അപാരത തുടങ്ങിയ സിനിമകളിലും കലാ സംവിധാനത്തിൽ സഹായി ആയി പ്രവർത്തിച്ചു. The other love story എന്ന ടിവി സീരീസിലാണ് ആദ്യമായി സ്വതന്ത്ര കലാസംവിധാനം നിർവ്വഹിക്കുന്നത്. പ്രശോഭ് വിജയന്റെ ലില്ലി, ഉമ കുമാരപുരം സംവിധാനം ചെയ്ത് അപൂർവ്വ ബോസ് അഭിനയിച്ച across the ocean എന്ന മൾട്ടിലിംഗ്വൽ ചിത്രങ്ങളിൽ കലാസംവിധാനവും പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചു. പുരുഷന്മാർ കൂടുതലും കൈകാര്യം ചെയ്യുന്ന കലാസംവിധാന മേഖലയിലേക്ക് മലയാള സിനിമയിൽ ആദ്യമായി കടന്നു വന്ന വനിതയെന്ന പേരിൽ ദുന്ദു ശ്രദ്ധേയ ആയിരുന്നു. കലാസംവിധാനം, പ്രൊഡക്ഷൻ ഡിസൈനിംഗ് എന്നിവയോടൊപ്പം സിനിമകളിൽ അഭിനേത്രിയായും വേഷമിട്ടു.

സിനിമക്ക് പുറമേ പരസ്യ ചിത്രങ്ങളിലും ദുന്ദു കലാ സംവിധാനം നിർവ്വഹിച്ചിരുന്നു. ഡാബർ, ഭീമ, മലബാർ ഗോൾഡ്, ഗൂഗിൾ പേ തുടങ്ങിയ പരസ്യങ്ങളിലെല്ലാം വർക്ക് ചെയ്തു.

അച്ഛൻ രഞ്ജീവ്, അമ്മ, സഹോദരൻ, സഹോദരി അവരുടെ കുടുംബവുമടങ്ങുന്നതാണ് ദുന്ദു രഞ്ജീവിന്റേത് . ദുന്ദു ഒഴിച്ച് കുടുംബത്തിലെ ‌ബാക്കിയുള്ള ഏകദേശം 9 കുടുംബാംഗങ്ങളും ഡോക്ടറന്മാരാണ് എന്നത് കൗതുകമാണ്.

കൊച്ചിയിൽ താമസിക്കുന്ന ദുന്ദു രഞീവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗൗതമന്റെ രഥം അഭിമുഖം നടത്തുന്നയാൾ ആനന്ദ് മേനോൻ 2020
ഓപ്പറേഷൻ ജാവ കൃഷ്ണവേണി തരുൺ മൂർത്തി 2021
പത്മ ഫാത്തിമ, വേണി അനൂപ് മേനോൻ 2022

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
പവിയേട്ടന്റെ മധുരച്ചൂരൽ ശ്രീകൃഷ്ണൻ 2018

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
പറന്ന് പറന്ന് പറന്ന് ചെല്ലാൻ ജിഷ്ണു ഹരീന്ദ്ര വർമ്മ 2025
ജനനം:1947 പ്രണയം തുടരുന്നു... അഭിജിത്ത്‌ അശോകൻ 2024
ഓ സിൻഡ്രേല റിനോൾസ് റഹ്മാൻ 2023
ബി 32" റ്റു 44" ശ്രുതി ശരണ്യം 2023
ലൈവ് വി കെ പ്രകാശ് 2023
നാല്പതുകാരന്റെ ഇരുപതുകാരി അനൂപ് മേനോൻ 2023
പെൻഡുലം റെജിൻ എസ് ബാബു 2023
ജോൺ പ്രേംചന്ദ് 2023
പത്മ അനൂപ് മേനോൻ 2022
ഓപ്പറേഷൻ ജാവ തരുൺ മൂർത്തി 2021
കിംഗ് ഫിഷ് അനൂപ് മേനോൻ 2020
ഗൗതമന്റെ രഥം ആനന്ദ് മേനോൻ 2020
എക്രോസ് ദി ഓഷ്യൻ ഉമ കുമരപുരം, നിക്കോൾ ഡൊണാഡിയോ 2019
ലില്ലി പ്രശോഭ് വിജയന്‍ 2018

Production Designer

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.