താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sunil
Date of Death:
Friday, 11 September, 2020
കെ സി കെ ജബ്ബാർ
കഥ: 1
സംഭാഷണം: 3
തിരക്കഥ: 2

കണ്ണൂര്‍ ചിറക്കല്‍ കെ സി കെ ഹൗസില്‍ പഴയ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ എസ് മൊയ്തുവിന്റെ ഏക മകനാണ് കെ സി കെ ജബ്ബാര്‍. നാടക രംഗത്ത് സജീവമായിരുന്നു ജബ്ബാര്‍ അങ്ങിനെ സിനിമയിലെത്തിപ്പെടുകയും ചെയ്തു. 1970ല്‍ പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ചലചിത്രാവിഷ്‌ക്കാരമായ, സത്യന്‍ സാറിന്റെ സഹോദരന്‍ സത്യനേശൻ സംവിധാനം ചെയ്ത അക്കരപ്പച്ച എന്ന സിനിമയിൽ സത്യനോടപ്പം നായക വേഷം കൈകാര്യം ചെയ്ത് കൊണ്ടായിരുന്നു സിനിമയിലെ തുടക്കം. ജബ്ബാറിന് സുനിൽ എന്ന പേര് സമ്മാനിച്ചത് സത്യൻ ആയിരുന്നു. നായകനായും ഉപനായകനായും അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ശരവര്‍ഷം, ഉരുക്കുമുഷ്ടികള്‍, കുളപ്പടവുകള്‍, അനന്തം അഞ്ജാതം തുടങ്ങി നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്ന ജബ്ബാർ, 2020 സെപ്തംബർ 11ന് മംഗ്ളൂരിലെ യോനപ്പായ ആശുപത്രില്‍ വച്ച് അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അക്കരപ്പച്ച വിജയൻ എം എം നേശൻ 1972
ബാബുമോൻ ടി ഹരിഹരൻ 1975
ചന്ദനച്ചോല ജേസി 1975
അപ്പൂപ്പൻ പി ഭാസ്ക്കരൻ 1976
വഴിവിളക്ക് പി ഭാസ്ക്കരൻ 1976
അയൽക്കാരി ഐ വി ശശി 1976
ആനന്ദം പരമാനന്ദം ഐ വി ശശി 1977
ജഗദ് ഗുരു ആദിശങ്കരൻ പി ഭാസ്ക്കരൻ 1977
അശോകവനം എം കൃഷ്ണൻ നായർ 1978
വിളക്കും വെളിച്ചവും പി ഭാസ്ക്കരൻ 1978
ഒരു രാഗം പല താളം എം കൃഷ്ണൻ നായർ 1979
ആക്രോശം എ ബി രാജ് 1982

കഥ

ചിത്രം സംവിധാനം വര്‍ഷം
ശരവർഷം ബേബി 1982

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അനന്തം അജ്ഞാതം കെ പി ജയൻ 1983
ഉരുക്കുമുഷ്ടികൾ കെ പി ജയൻ 1981

സംഭാഷണം എഴുതിയ സിനിമകൾ

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.