താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Jagadeesh
Date of Birth:
Sunday, 12 June, 1955
ആലപിച്ച ഗാനങ്ങൾ: 2
കഥ: 11
സംഭാഷണം: 8
തിരക്കഥ: 8

മലയാളചലച്ചിത്രനടൻ. 1955 ജൂൺ 12 ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കര താലൂക്കിൽ ചെങ്കൽ എന്ന സ്ഥലത്ത്, സ്കൂൾ അദ്ധ്യാപകനായ കെ പരമേശ്വരൻ നായരുടെയും, പി ഭാസുരാംഗിയമ്മയുടെയും ആറുമക്കളിൽ അഞ്ചാമനായി പി വി ജഗദീഷ് കുമാർ എന്ന ജഗദീഷ് ജനിച്ചു. പ്രാഥമിക വിദ്യാഭാസം നേടിയത് തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിൽ നിന്നായിരുന്നു. അതിനുശേഷം തിരുവനന്തപുരം ഗവൺമെൻറ് ആർട്ട്സ് കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദവും,തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കേരളാ യൂണിവേഴ്‌സിറ്റിയിൽ തന്നെ ഒന്നാം റാങ്കോടെ കോമേഴ്സിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസത്തിനുശേഷം കാനറാബാങ്കിൽ ജോലിയ്ക്കു കയറിയ ജഗദീഷ്, പിന്നീട് അതിൽ നിന്നു മാറി തിരുവനന്തപുരം എം ജി കോളേജിൽ ലക്ചററായി ജോലിചെയ്തു.

കോളേജ് അദ്ധ്യാപകനായി ജോലിചെയ്യുമ്പോളും ആഗ്രഹവും ലക്ഷ്യവും ഒരു സിനിമാനടനാവുക എന്നതായിരുന്നു. അദ്ധ്യാപനവൃത്തിയോടൊപ്പം തന്നെ അദ്ദേഹം സിനിമാഭിനയവും തുടങ്ങി. 1984 ൽ ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ മൈഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയജീവിതത്തിനു തുടക്കം കുറിയ്ക്കുന്നത്. ജഗദീഷ് തന്നെ കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി ഒ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിന് മലയാളസിനിമയിൽ ഒരു സ്ഥാനം നേടിക്കൊടുത്തു. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. അദ്ധ്യാപന ജോലിയിൽ നിന്ന് ദീർഘകാല അവധിയെടുത്ത് സിനിമയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

കോമഡി വേഷങ്ങളായിരുന്നു ജഗദീഷ് കൂടുതൽ ചെയ്തത്. നായകന്റെ കൂട്ടുകാരനായും, സഹനായകനായും, നായകനായും എല്ലാം അദ്ധേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. വന്ദനം, ഇൻ ഹരിഹർ നഗർ,ഗോഡ് ഫാദർ തുടങ്ങിയ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനാക്കി. തൊണ്ണൂറുകളിലെ ലോ ബജറ്റ് ചിത്രങ്ങളിലെ പതിവ് നായകനായിരുന്നു ജഗദീഷ്. ഏതാണ്ട് മുപ്പതോളം സിനിമകളിൽ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വിജയ ചിത്രങ്ങളായിരുന്നു. മുകേഷ്,സിദ്ദിഖ് എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി,മോഹൻലാൽ എന്നിവരോടൊപ്പം സഹനായകനായും ധാരാളം വിജയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിൽ മാത്രമല്ല കഥ,തിരക്കഥ,സംഭാഷണം എന്നീ മേഖലകളിലും കഴിവു തെളിയിച്ചയാളാണ് ജഗദീഷ്.12 സിനിമകൾക്ക് കഥ എഴുതുകയും, 8 സിനിമകൾക്ക് തിരക്കഥ,സംഭാഷണം എന്നിവ രചിയ്ക്കുകയും ചെയ്തിട്ടുണ്ട്. സിനിമാഭിനയത്തിനുപുറമേ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും, സ്റ്റേജ് ഷോകളിൽ അവതാരകനായുമെല്ലാം ജഗദീഷ് കലാരംഗത്ത് സജീവമാണ്.

ജഗദീഷിന്റെ ഭാര്യ പരേതയായ ഡോക്ടർ രമ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസ്സറായിരുന്നു. അവർക്ക് രണ്ടുപെൺകുട്ടികളാണ് ഉള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മോഹിനിയാട്ടം കൃഷ്ണദാസ് മുരളി
പഞ്ചവടിപ്പാലം പോലീസ് ഇൻസ്പെക്ടർ കെ ജി ജോർജ്ജ് 1984
മൈഡിയർ കുട്ടിച്ചാത്തൻ കാബറെ ഡാൻസ് അനൗൺസർ ജിജോ പുന്നൂസ് 1984
ഓടരുതമ്മാവാ ആളറിയാം കോര പ്രിയദർശൻ 1984
മുത്താരംകുന്ന് പി.ഒ വാസു സിബി മലയിൽ 1985
അക്കരെ നിന്നൊരു മാരൻ വിശ്വൻ ഗിരീഷ് 1985
ഒരുനാൾ ഇന്നൊരു നാൾ ടി എസ് സുരേഷ് ബാബു 1985
ലൗ സ്റ്റോറി സാജൻ 1986
പൊന്നും കുടത്തിനും പൊട്ട് ടി എസ് സുരേഷ് ബാബു 1986
ഇരുപതാം നൂറ്റാണ്ട് ബാലകൃഷ്ണൻ കെ മധു 1987
ജാലകം ഹരികുമാർ 1987
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ജോണിക്കുട്ടി ഫാസിൽ 1987
സർവകലാശാല വേണു നാഗവള്ളി 1987
ഭൂമിയിലെ രാജാക്കന്മാർ ബാബു തമ്പി കണ്ണന്താനം 1987
വീണ്ടും ലിസ ബേബി 1987
ഒരു മുത്തശ്ശിക്കഥ പ്രിയദർശൻ 1988
സംഘം പാലുണ്ണി ജോഷി 1988
ചിത്രം പ്രിയദർശൻ 1988
സംവത്സരങ്ങൾ കെ സി സത്യൻ 1988
വൈസ് ചാൻസ്ലർ തേവലക്കര ചെല്ലപ്പൻ 1988

കഥ

ചിത്രം സംവിധാനം വര്‍ഷം
അക്കരെ നിന്നൊരു മാരൻ ഗിരീഷ് 1985
മുത്താരംകുന്ന് പി.ഒ സിബി മലയിൽ 1985
നന്ദി വീണ്ടും വരിക പി ജി വിശ്വംഭരൻ 1986
പൊന്നും കുടത്തിനും പൊട്ട് ടി എസ് സുരേഷ് ബാബു 1986
ലൗ സ്റ്റോറി സാജൻ 1986
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പ്രിയദർശൻ 1986
ജൈത്രയാത്ര ജെ ശശികുമാർ 1987
അധിപൻ കെ മധു 1989
മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം ആലപ്പി അഷ്‌റഫ്‌ 1990
ഗാനമേള അമ്പിളി 1991
ഏപ്രിൽ ഫൂൾ വിജി തമ്പി 2010

അതിഥി താരം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.