താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Abhiram Radhakrishnan
Date of Birth:
Saturday, 14 September, 1985
അഭിറാം പൊതുവാൾ
അഭിരാം രാധാകൃഷ്ണൻ
അഭിരാം പൊതുവാൾ
ആലപിച്ച ഗാനങ്ങൾ: 1
സംഭാഷണം: 1
തിരക്കഥ: 1

കണ്ണൂർ പയ്യന്നൂർ സ്വദേശി.1985 സെപ്റ്റംബർ 14 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കെ യു രാധാകൃഷ്ണൻ, സിപി ശ്രീലത എന്നിവരാണ് അഭിറാമിന്റെ മാതാപിതാക്കൾ. അഭിറാമിന്റെ പ്രാഥമിക വിദ്യാഭ്യാസം പയ്യന്നൂർ സ്ക്കൂളിലായിരുന്നു. അതിനുശേഷം ബറോഡയിലെ മഹാരാജ സായ്‌ജിറാവു യൂണിവേഴ്സിറ്റിയിലെ ആർട് ‌ഹിസ്റ്ററി വിഭാഗത്തിൽ നിന്ന് ഫൈനാർട്സിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. 2010-11 കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ ആർ എൽ വി കോളേജിൽ ഗസ്റ്റ് ‌ലക്ചററായി ജോലി നോക്കുന്ന കാലയളവിലാണ് അവിടെയുള്ള സിനിമാ സൗഹൃദങ്ങളിൽ നിന്ന് സിദ്ധാർത്ഥ് ഭരതനെ പരിചയപ്പെടുകയും സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായി അവസരമൊരുങ്ങുകയുമായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ നാടകങ്ങൾ എഴുതി അഭിനയിക്കുകയും സംവിധാനവും ചെയ്തിട്ടുള്ള അഭിറാം ചന്ദ്രേട്ടനിൽ ഒരു ചെറിയ വേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അത് കണ്ടിട്ട് സൗബിൻ ഷാഹിർ തന്റെ സംവിധാന സംരംഭമായ പറവ എന്ന സിനിമയിൽ ഒരു കഥാപാത്രം അഭിനയിക്കാൻ അഭിറാമിനെ ക്ഷണിച്ചു.

സംവിധാനത്തിൽ ഏറെ താല്പര്യമുള്ള അഭിറാം പറവ, സുഡാനി ഫ്രം നൈജീരിയ, അള്ള് രാമേന്ദ്രൻ, ഇരുൾ എന്നീ സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചു. ഇരുൾ എന്ന ചിത്രത്തിന്റെ തിരക്കഥ രചനയിൽ പങ്കാളിയുമായി. അഭിനേതാവുകൂടിയായ അഭിറാം അഞ്ചാംപാതിരാ, ജാൻ.എ.മൻ, സല്യൂട്ട് എന്നിവയൂൽപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമാശ എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുകയും ലൗ എന്ന സിനിമയിൽ ഡബ്ബ് ചെയ്യുകയും ചെയ്തുകൊണ്ട് സിനിമയുടെ വിവിധ മേഖലകളിൽ അഭിറാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ‌

അച്ഛൻ പയ്യന്നൂർ കോർപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്ററും പയ്യന്നൂർ മുൻസിപ്പാലിറ്റി കൗൺസിലറുമാണ്. പയ്യന്നൂർ പബ്ലിക്ക് ലൈബ്രറി ലൈബ്രേറിയൻ ആണ് അമ്മ. ഗൾഫിൽ ചാർട്ടേഡ് അക്കൗണ്ടന്റുകളായി ജോലി നോക്കുന്ന സഹോദരി അപർണയും അപർണയുടെ ഭർത്താവ് സത്യൻ നമ്പ്യാരും കുട്ടികളുമൊക്കെ അടങ്ങുന്നതാണ് അഭിറാമിന്റെ കുടുംബം.

അഭിരാമിന്റെ വിലാസം - Smrithi, P.O, Annur, Payannur, Kannur

അഭിറാമിന്റെ : Gmail | Facebook

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചന്ദ്രേട്ടൻ എവിടെയാ സിദ്ധാർത്ഥ് ഭരതൻ 2015
പറവ സൗബിൻ ഷാഹിർ 2017
സുഡാനി ഫ്രം നൈജീരിയ കുഞ്ഞിപ്പ സക്കരിയ മുഹമ്മദ് 2018
ഉണ്ട ഉണ്ണികൃഷ്ണൻ എ ഖാലിദ് റഹ്മാൻ 2019
തമാശ അമീറയുടെ സഹോദരൻ 1 അഷ്റഫ് ഹംസ 2019
അഞ്ചാം പാതിരാ എസ് ഐ പ്രദീപ് രാമൻ മിഥുൻ മാനുവൽ തോമസ്‌ 2020
ഹലാൽ ലൗ സ്റ്റോറി അഭി (ടെലിഫിലിമിലെ അസോസിയേറ്റ് ഡയറക്ടർ) സക്കരിയ മുഹമ്മദ് 2020
ജാൻ.എ.മൻ അക്ഷയ് കുമാർ ചിദംബരം 2021
കാണെക്കാണെ ശ്രീജിത്ത് മനു അശോകൻ 2021
കോശിച്ചായന്റെ പറമ്പ് സാജിർ സദഫ് 2022
മൈക്ക് ഉമേഷ് വിഷ്ണു പ്രസാദ് 2022
സല്യൂട്ട് എ എസ് ഐ രജിത് റോഷൻ ആൻഡ്ര്യൂസ് 2022
പുഴു ജോയിൻ സബ് രജിസ്റ്റാർ റത്തീന ഷെർഷാദ് 2022
കൂമൻ സി പി ഒ വിനോദ് ജീത്തു ജോസഫ് 2022
പത്രോസിന്റെ പടപ്പുകൾ അഫ്സൽ അബ്ദുൽ ലത്തീഫ് 2022
വിശുദ്ധ മെജോ കിരൺ ആന്റണി 2022
വിചിത്രം അച്ചു വിജയൻ 2022
ഭൂതകാലം ശ്യാം രാഹുൽ സദാശിവൻ 2022
ഇരട്ട സി പി ഒ ബിനീഷ് രോഹിത് എം ജി കൃഷ്ണൻ 2023
ജാക്സൺ ബസാർ യൂത്ത് ഷമൽ സുലൈമാൻ 2023

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇരുൾ നസീഫ് യൂസഫ് ഇസ്സുദ്ധിൻ 2020

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇരുൾ നസീഫ് യൂസഫ് ഇസ്സുദ്ധിൻ 2020

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
താൻ തനിക്ക് പോന്നവൻ തമാശ മു.രി യക്സാൻ ഗാരി പരേര, നേഹ എസ് നായർ, മു.രി 2019

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ചന്ദ്രേട്ടൻ എവിടെയാ സിദ്ധാർത്ഥ് ഭരതൻ 2015

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ലൗ ഖാലിദ് റഹ്മാൻ 2021
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.