താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Maya Menon

മോഡലും, നടിയും, നർത്തകിയും എഴുത്തുകാരിയുമായ മായ മേനോൻ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്. ചെറിയ കുട്ടിയായിരിയ്ക്കുമ്പോൾ തന്നെ നൃത്തത്തോട് താത്പര്യമുണ്ടായിരുന്ന മായ, സ്ക്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നു. സ്ക്കൂൾ തലത്തിലും ബിഎഡിന് കോളേജിലും കലാതിലകമായിട്ടുണ്ട്. വിവാഹം കഴിഞ്ഞതിനുശേഷമാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഭർത്താവ് രാജേഷിനോടൊപ്പം അക്കാലത്ത് ചില വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ക്ക് വേണ്ടി മോഡലിംഗ് ചെയ്തിരുന്നു. കെ.എസ്.എഫ്.ഇ, എൽ.ഐ.സി, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയുടെ പരസ്യങ്ങൾക്ക് മായയും രാജേഷും മോഡലായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായതിനു ശേഷമായിരുന്നു ആദ്യ സിനിമാഭിനയം. സ്വാമിനാഥൻ എന്ന ഫോട്ടോഗ്രാഫർ വഴി മായയുടെ ചിത്രങ്ങൾ കണ്ട സംവിധായകൻ സത്യൻ അന്തിക്കാട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന തന്റെ സിനിമയിൽ സൗന്ദര്യയുടെ ചേച്ചിയായി മായയെ തിരഞ്ഞെടുത്തു. അങ്ങിനെ മായ മേനോന്റെ ആദ്യ ചിത്രമായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഭർത്താവ് രാജേഷ് തന്നെയായിരുന്നു സിനിമയിൽ മായയുടെ ജോടിയായി അഭിനയിച്ചത്. ആദ്യ സിനിമയ്ക്ക് ശേഷം മായ മേനോൻ ബിഎഡ് ചെയ്തു. തുടർന്ന് ഇരിങ്ങാലക്കുടയിൽ ഒരു സ്ക്കൂളിൽ കുറച്ചുകാലം അദ്ധ്യാപികയായി. അപ്പോഴേയ്ക്കും ജോലിയുടെ ഭാഗമായി ഭർത്താവ് ഗൾഫിൽ പോയിരുന്നു. തുടർന്ന് 2005 -ൽ മായ ഫാമിലിയോടൊപ്പം ഗൾഫിൽ താമസമാക്കി. അവിടെ സിഎംഎ സിജിഎം എന്ന ഒരു ഫ്രഞ്ച് ഷിപ്പിങ് കമ്പനിയില്‍ ഇംപോര്‍ട്ട് ഡോക്യുമെന്റേഷന്‍ ഓഫീസറായി ജോലി ചെയ്തു. പത്ത് വർഷത്തിനുശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മായ മേനോൻ വീണ്ടും പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.

ഏതാനും വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിൽ വേഷമിട്ടതിനുശേഷമാണ് മായ മേനോന് പരസ്യസംവിധായകൻ ആയിരുന്ന ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിൽ ഓഡിഷൻ വഴി അവസരം ലഭിച്ചത്. നായികയുടെ അമ്മയുടെ വേഷമായിരുന്നു എബിയിൽ ചെയ്തത്. തുടർന്ന് മറഡോണ, മായാനദി, ലൗ ആക്ഷൻ ഡ്രാമ, ഓള്, കുറുപ്പ് എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ മായ മേനോൻ അഭിനയിച്ചു. മലബാർ ഗോൾഡ്, തനിഷ്ക്ക് ജ്വല്ലറി, പങ്കജ കസ്തുരി, കേരള മാട്രിമൊണി എന്നിവയടക്കം നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് മോഡലായിട്ടുണ്ട്. 2019 -ൽ MX Player -ൽ റിലീസായ "MAGIC" എന്ന ഹിന്ദി വെബ് സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെ മായ മേനോൻ അവതരിപ്പിച്ചു. ഒരു എഴുത്തുകാരി കൂടിയായ മായ മേനോൻ ചെറു കഥകളൂം കവിതകളും എഴുതാറുണ്ട്. ചിലതെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മായ മേനോന്റെ ഭർത്താവ് രാജേഷ്. രണ്ടു മക്കൾ ഋത്വിക്, സാത്വിക്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ലക്ഷ്മി സത്യൻ അന്തിക്കാട് 2002
എബി ജീനാമ്മ ശ്രീകാന്ത് മുരളി 2017
മായാനദി വസുമതി ആഷിക് അബു 2017
ശിക്കാരി ശംഭു സർക്കസ്‌കാരന്റെ ഭാര്യ സുഗീത് 2018
മറഡോണ സാവിത്രി വിഷ്ണു നാരായണൻ 2018
ഓൾഡ് ഈസ് ഗോൾഡ് പ്രകാശ് കുഞ്ഞൻ 2019
ഓള് ലീല ഷാജി എൻ കരുൺ 2019
വിജയ് സൂപ്പറും പൗർണ്ണമിയും ലത ജിസ് ജോയ് 2019
ലൗ ആക്ഷൻ ഡ്രാമ ദിനേശന്റെ അമ്മായി ധ്യാൻ ശ്രീനിവാസൻ 2019
മൈ ഡിയർ മച്ചാൻസ് ദിലീപ് നാരായണൻ 2021
കുറുപ്പ് ഗോമതിയമ്മ ശ്രീനാഥ് രാജേന്ദ്രൻ 2021
വുൾഫ് ആശയുടെ അമ്മ ഷാജി അസീസ് 2021
മൃദു ഭാവേ ദൃഢ കൃത്യേ ഷാജൂൺ കാര്യാൽ 2024
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.