വിജയകൃഷ്ണൻ എ ബി

Vijayakrishnan A B

മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുംപാടം എന്ന ഗ്രാമത്തിലാണ് വിജയകൃഷ്ണൻ ജനിച്കത്. സ്കൂൾ പഠനകാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. മിമിക്രി വേദികളിലൂടെയായിരുന്നു വിജയകൃഷ്ണന്റെ കലാരംഗത്തെ തുടക്കം. ഉയരം വളരെ കുറവുള്ളയാളായ വിജയകൃഷ്ണന് വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിലെ ചെറിയമനുഷ്യരിൽ ഒരാളായി അഭിനയിക്കുവാനുള്ള അവസരം ലഭിച്ചു. അതിനുശേഷം ബെസ്റ്റ് ആക്റ്റർ, ഈ പട്ടണത്തിൽ ഭൂതം, ഓപ്പറേഷൻ ജാവ എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.

സിനിമകളോടൊപ്പം കോമഡി എക്സ്പ്രസ് എന്ന കോമഡി ടെലിവിഷൻ ഷോയിൽ പങ്കെടുത്ത് ശ്രദ്ധിക്കപ്പെട്ടു...2022 -ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ കോളേജ് കാന്റീൻ നടത്തിപ്പുകാരനായ വിജയേട്ടൻ എന്ന കഥാപാത്രമായി അദ്ദേഹം പ്രേക്ഷക പ്രശംസനേടി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മസനഗുഡി മന്നാഡിയാർ ജെ ഫ്രാൻസിസ് 2004
അത്ഭുതദ്വീപ് വിനയൻ 2005
ഈ പട്ടണത്തിൽ ഭൂതം ജോണി ആന്റണി 2009
ബെസ്റ്റ് ആക്റ്റർ മാർട്ടിൻ പ്രക്കാട്ട് 2010
സെക്കന്റ്സ് അനീഷ് ഉപാസന 2014
സലാലാ മൊബൈൽസ് ശരത് എ ഹരിദാസൻ 2014
ചിറകൊടിഞ്ഞ കിനാവുകൾ സന്തോഷ്‌ വിശ്വനാഥ് 2015
വിശ്വാസം അതല്ലേ എല്ലാം ജയരാജ് വിജയ് 2015
ദൂരം മനു കണ്ണന്താനം 2016
പോപ്പ്കോൺ അനീഷ് ഉപാസന 2016
ഒരു പഴയ ബോംബ് കഥ ഷാഫി 2018
ചിൽഡ്രൻസ് പാർക്ക് ചായക്കാരൻ ഷാഫി 2019
ഓപ്പറേഷൻ ജാവ മാളിലെ സെയിൽസ് ബോയ് തരുൺ മൂർത്തി 2021
ഹൃദയം കോളേജ്‌ സ്റ്റാഫ്‌-വിജയേട്ടൻ വിനീത് ശ്രീനിവാസൻ 2022
പ്രകാശൻ പറക്കട്ടെ കുട്ടന്റെ കൂട്ടുകാരൻ ഷഹദ് നിലമ്പൂർ 2022
മോമോ ഇൻ ദുബായ് അനുക്കുട്ടൻ അമീൻ അസ്‌ലം 2023
Submitted 10 years 11 months ago by Neeli.