സരയു

Sarayu
Date of Birth:
തിങ്കൾ, 10 July, 1989
സരയു മോഹൻ

മലയാള ചലച്ചിത്ര നടി. 1989 ജൂലൈയിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ ജനിച്ചു. ചന്ദ്രികയും മോഹനുമായിരുന്നു സരയൂവിന്റെ മാതാപിതാക്കൾ. അച്ഛന്റെ നാട് ചോറ്റാനിക്കരയായതിനാൽ സരയൂ വളർന്നത് അവിടെയാണ്. Our Lady Convent School Thoppumpady, GVHSS Ernakulam എന്നീ സ്കൂളുകളിലായിരുന്നു സരയുവിന്റെ വിദ്യാഭ്യാസം. സരയു ബി എ ഡിഗ്രി കഴിഞ്ഞത് എറണാംകുളം മഹാരാജാസ് കോളേജിൽ നിന്നായിരുന്നു. പഠനകാലത്ത് NCC അംഗമായിരുന്നു സരയു. 2006-ൽ ചക്കരമുത്ത് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സരയൂ അഭിനയ രംഗത്തേയ്ക്കെത്തുന്നത്. 2009-ൽ കപ്പലു മുതലാളി എന്ന സിനിമയിലാണ് സരയു ആദ്യമായി നായികയാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായികയായും സഹനായികയായും സരയു അഭിനയിച്ചു. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ സരയൂ നെഗറ്റീവ് റോളായിരുന്നു ചെയ്തത്.

സരയു നല്ലൊരു നർത്തകി കൂടിയാണ്.കലാഭവനിൽ നിന്നായിരുന്നു സരയു നൃത്തം അഭ്യസിച്ചത്. നിരവധി നൃത്തപരിപാടികൾ സരയു അവതരിപ്പിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ചില ടെലിവിഷൻ പരമ്പരകളിലും സരയു അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും,അവതാരികയായുമെല്ലാം സരയു പങ്കെടുത്തിട്ടുണ്ട്.

2016 നവംബർ 12-ന് ആയിരുന്നു സരയുവിന്റെ വിവാഹം. സനൽ വി ദേവൻ ആണ് ഭർത്താവ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സുൽത്താൻ 2008
വെറുതെ ഒരു ഭാര്യ ബെറ്റി അക്കു അക്ബർ 2008
നിഴൽ 2009
കപ്പലു മുതലാളി താഹ 2009
കന്യാകുമാരി എക്സ്പ്രസ് ടി എസ് സുരേഷ് ബാബു 2010
ചേകവർ ഗൗരി സജീവൻ 2010
സഹസ്രം എസ് ജനാർദ്ദനൻ 2010
ഫോർ ഫ്രണ്ട്സ് വിനീത സജി സുരേന്ദ്രൻ 2010
ഇങ്ങനെയും ഒരാൾ മീര കബീർ റാവുത്തർ 2010
കരയിലേക്ക് ഒരു കടൽ ദൂരം വിനോദ് മങ്കര 2010
നാടകമേ ഉലകം വിജി തമ്പി 2011
ജനപ്രിയൻ രേവതി ബോബൻ സാമുവൽ 2011
നായിക ജയരാജ് 2011
ഹീറോ ധർമ്മരാജന്റെ മകൾ ദീപൻ 2012
ഹസ്ബന്റ്സ് ഇൻ ഗോവ സാനിയ സജി സുരേന്ദ്രൻ 2012
ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 അജയ് വാസുദേവിന്റെ പ്രതിശ്രുത വധു കെ മധു 2012
കർമ്മയോദ്ധാ നഴ്സിങ്ങ് സ്റ്റുഡന്റ് മേജർ രവി 2012
നിദ്ര പ്രിയ(വിശ്വന്റെ ഭാര്യ) സിദ്ധാർത്ഥ് ഭരതൻ 2012
മണിബാക്ക് പോളിസി ജയരാജ് വിജയ് 2013
ടൂറിസ്റ്റ് ഹോം ഷെബി ചാവക്കാട് 2013