കബീർ റാവുത്തർ

Kabeer Ravuthar
Date of Death:
Thursday, 5 June, 2025
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

തിരുവനന്തപുരം ജില്ര്യിലെ കിളിമാനൂരി സ്വദേശിയാണ് കബീർ റാവുത്തർ. ബിഎ ബി എൽ ബിരുദം എടുത്തതിന് ശേഷം അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചലച്ചിത്ര സംവിധാനം പഠിച്ചു.

1982 - Lubna എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തുകൊണ്ട് കബീർ റാവുത്തർ സിനിമാ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. 1985 -ൽ പറന്നുയരാൻ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം മലയാള സിനിമയിലേക്ക് പ്രവേശിച്ചു. തുടർന്ന് 1998 -ൽ അമ്പലക്കര പഞ്ചായത്ത്‌ (കഥ പറയും കായല്‍), സംവിധാനം ചെയ്തു. പിന്നീട് വലിയൊരു ഇടവേളക്ക് ശേഷം 2010 -ൽ ഇങ്ങനെയും ഒരാൾ എന്ന ചിത്രം കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച് സംവിധാനം ചെയ്തു. സിനിമകൾ കൂടാതെ കേരള ചലച്ചിത്ര വികസന കോർപ്പറേഷനു വേണ്ടി അദ്ദേഹം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്.

2025 ജൂണിൽ കബീർ റാവുത്തർ അന്തരിച്ചു. ഭാര്യ ഐഷാ ബീവി. മക്കൾ റോസ, റാഫിയ, റംസിയ

കഥ

ചിത്രം സംവിധാനം വര്‍ഷം
ഇങ്ങനെയും ഒരാൾ കബീർ റാവുത്തർ 2010

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇങ്ങനെയും ഒരാൾ കബീർ റാവുത്തർ 2010

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇങ്ങനെയും ഒരാൾ കബീർ റാവുത്തർ 2010