കൃഷ്ണകുമാർ

Krishnakumar

മലയാള ചലച്ചിത്ര, സീരിയൽ നടൻ. 1968 ജൂണിൽ ഗോപാലകൃഷ്ണൻ നായരുടെയും രത്നമ്മയുടെയും മകനായി ജനിച്ചു. ദൂരദർശനിൽ വാർത്താവായനക്കാരനായിട്ടായിരുന്നു കൃഷ്ണകുമാറിന്റെ ദൃശ്യ മാധ്യമ രംഗത്തെതുടക്കം. 1994-ൽ കാശ്മീരം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേയ്ക്ക് കടന്നു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. സ്ത്രീ എന്ന സീരിയലിൽ അഭിനയച്ചതോടെ കൃഷ്ണകുമാർ കുടുംബപ്രേക്ഷകർക്കിടയിലും പ്രശസ്തനായി. കാറ്റു വന്നു വിളിച്ചപ്പോൾ എന്ന സിനിമയുൾപ്പെടെ മൂന്ന്-നാല് സിനിമകളിൽ കൃഷ്ണകുമാർ നായകവേഷവും ചെയ്തിട്ടുണ്ട്. അറുപതിലധികം മലയാള സിനിമകളിൽ അഭിനയിച്ച അദ്ദേഹം ചെയ്തതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളും കാരക്ടർ റോളുകളുമായിരുന്നു.

കൃഷ്ണകുമാറിന്റെ വിവാഹം 1994 ഡിസംബറിലായിരുന്നു. ഭാര്യ സിന്ധു. നാല് പെൺ മക്കളാണ് കൃഷ്ണകുമാർ - സിന്ധു ദമ്പതികൾക്കുള്ളത്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായിക്കൊണ്ട് അഹാന അഭിനയരംഗത്തേയ്ക്കെത്തി. ഇഷാനി കൃഷ്ണ വൺ എന്ന സിനിമയിലൂടെയും ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സാഗരം സാക്ഷി സുരേഷ് കുമാർ സിബി മലയിൽ 1994
മിന്നാരം പ്രിയദർശൻ 1994
സുകൃതം ഹരികുമാർ 1994
പക്ഷേ മോഹൻ 1994
കാശ്മീരം നന്ദു രാജീവ് അഞ്ചൽ 1994
പുതുക്കോട്ടയിലെ പുതുമണവാളൻ അനന്തൻ/ജോൺ സക്കറിയ റാഫി - മെക്കാർട്ടിൻ 1995
ആലഞ്ചേരി തമ്പ്രാക്കൾ സുനിൽ 1995
മാന്ത്രികം ഡഗ്ലസ് തമ്പി കണ്ണന്താനം 1995
മയൂരനൃത്തം വിജയകൃഷ്ണൻ 1996
മഹാത്മ ഷാജി കൈലാസ് 1996
അഴകിയ രാവണൻ ഛായാഗ്രാഹകൻ കമൽ 1996
ആകാശത്തേക്കൊരു കിളിവാതിൽ എം പ്രതാപ് 1996
മാസ്മരം എ എസ് പി വിഷ്ണു തമ്പി കണ്ണന്താനം 1997
ഇരട്ടക്കുട്ടികളുടെ അച്ഛൻ സത്യൻ അന്തിക്കാട് 1997
സൂപ്പർമാൻ ന്യൂസ് റീഡർ റാഫി - മെക്കാർട്ടിൻ 1997
ഗംഗോത്രി ശരതിന്റെ അസിസ്റ്റന്റ് എസ് അനിൽ 1997
ആഘോഷം ടി എസ് സജി 1998
പ്രണയമഴ നിതിൻ കുമാർ 1999
അഗ്നിസാക്ഷി ശ്യാമപ്രസാദ് 1999
വീണ്ടും ചില വീട്ടുകാര്യങ്ങൾ രാജേന്ദ്രൻ സത്യൻ അന്തിക്കാട് 1999

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ബോക്സർ ബൈജു കൊട്ടാരക്കര 1995