അരുൺ നാരായൺ

Arun Narayan

വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനിച്ചു. സ്ക്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ പങ്കെടുത്തിരുന്ന അരുൺ ആദ്യമായി സ്റ്റേജിൽ കയറുന്നത് വില്ലടിച്ചാൻ പാട്ടിന് വേണ്ടിയായിരുന്നു. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം അരുൺ എൽ എൽ ബിയ്ക് ചേർന്നു. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു പഠനം. ആ സമയത്താണ് സൂര്യ ടിവിയുടെ മ്യൂസിക്ക് ചാനലായ കിരൺ ടിവി സംപ്രേക്ഷണം തുടങ്ങുന്നത്. കിരൺ ടിവിയിൽ അവതാരകനായിട്ടായിരുന്നു അരുണിന്റ്െ കരിയറിന്റെ തുടക്കം.

കിരൺ ടിവിയിൽ അരുൺ അവതരിപ്പിച്ചിരുന്ന ഷോയിൽ ധാരാളം സിനിമാപ്രവർത്തകർ അഥിതികളായി വരാറുണ്ടായിരുന്നു. അവരുമായിട്ടുള്ള സൗഹൃദങ്ങളാണ് അരുണിനെ സിനിമയിലേയ്ക്കെത്തിച്ചത്. അങ്ങിനെയുള്ള സുഹൃത്തുക്കളിൽ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനനാണ് അരുണിന്റെ സിനിമാപ്രവേശനത്തിന് അവസരങ്ങൾ ഒരുക്കിക്കൊടുത്തത്. 2000 -ത്തിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലാണ് അരുൺ നാരായണൻ ആദ്യമായി അഭിനയിച്ചത്. തുടർന്ന് ഹാർട്ട് ബീറ്റ്സ്, ഇന്ത്യൻ റുപ്പി, പാവാട എന്നിവയുൾപ്പെടെ പതിനചോളം സിനിമകളിൽ അഭിനയിച്ചു. പുത്തൻപണം എന്ന സിനിമയിലൂടെ സിനിമാനിർമ്മാണത്തിൽ പങ്കാളിയായ അരുൺ നാരായണൻ മൂന്ന് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലൈഫ് ഈസ് ബ്യൂട്ടിഫുൾ വിദ്യാർത്ഥി ഫാസിൽ 2000
ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് 2007
സിറ്റി ഓഫ് ഗോഡ് ഷമീം ലിജോ ജോസ് പെല്ലിശ്ശേരി 2011
ഇന്ത്യൻ റുപ്പി സതീഷ് രഞ്ജിത്ത് ബാലകൃഷ്ണൻ 2011
3ജി തേർഡ് ജെനറേഷൻ എ ജയപ്രകാശ് 2013
പ്രണയകഥ ആദി ബാലകൃഷ്ണൻ 2014
ദി ലാസ്റ്റ് സപ്പർ കാർത്തി വിനിൽ വാസു 2014
കനൽ ജലാൽ എം പത്മകുമാർ 2015
എന്റെ സത്യാന്വേഷണ പരീക്ഷകൾ കുക്കു സുരേന്ദ്രൻ 2015
പാവാട അഖിലേഷ് കുമാരസംഭവം ജി മാർത്താണ്ഡൻ 2016
മൈ സ്റ്റോറി സിദ്ദിക്ക് / ബോണി രോഷ്നി ദിനകർ 2018
ഒരു കുട്ടനാടൻ ബ്ലോഗ് സേതു 2018
ചാണക്യതന്ത്രം കണ്ണൻ താമരക്കുളം 2018
ഈശോ സേതു നാദിർഷാ 2022
ചാവേർ ടിനു പാപ്പച്ചൻ 2023
ഉറ്റവർ അനിൽ ദേവ് 2025
ഒരുമ്പെട്ടവൻ സുജീഷ് ദക്ഷിണ കാശി , ഹരിനാരായണൻ കെ എം 2025

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഷേക്സ്പിയർ എം എ മലയാളം ഷൈജു-ഷാജി, ഷാജി അസീസ് 2008