താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
മലയാള ചലച്ചിത്ര നടൻ. ഗുരുവായൂർ സ്വദേശിയാണ് അൻവർ ഷെറീഫ്. പ്രീഡിഗ്രി കഴിഞ്ഞ് സിനിമാമോഹവുമായി നടന്ന അൻവർ ആദ്യകാലത്ത് ചില അമച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. മോഡലിംഗിലാണ് അൻവർ ശ്രദ്ധിയ്ക്കപ്പെട്ടത്. നിരവധി പരസ്യ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് ആൽബം സോംങ്ങുകളിൽ അഭിനയിക്കാൻ തുടങ്ങി.
വിനീത് ശ്രീനിവാസന്റെ തിങ്കളാഴ്ച എന്ന ആൽബത്തിലെ അൻവർ അഭിനയിച്ച പാട്ട് സൂപ്പർ ഹിറ്റായത് അൻവറിന്റെ അഭിനയ മോഹത്തെ സഹായിച്ചു. തുടർന്ന് സീരിയലിൽ അഭിനയിക്കാൻ തുടങ്ങി. അൻവറിന്റെ ആദ്യ സിനിമ ജയറാം നായകനായ ഭാര്യ അത്ര പോര ആയിരുന്നു. അതിനുശേഷം നിവിൻപോളി നായകനായ ഒരു വടക്കൻ സെൽഫി എന്നചിത്രത്തിൽ അഭിനയിച്ചു. വടക്കൻസെൽഫിയിലെ അൻവറിന്റെ "കോഴി മനാഫ്" എന്ന കഥാപാത്രം പ്രേക്ഷക പ്രീതിനേടി. തുടർന്ന് സലാലാ മൊബൈൽസ് എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലഭിനയിച്ചു. അൻവറിന് വളരെ അഭിനന്ദനം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അത്. തമിഴിലിൽ എസ് ജെ സൂര്യ നായകനായ ഇസൈ എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിൽ അൻവർ അഭിനയിച്ചു വരുന്നു.
ലൗമി മജീദാണ് അൻവറിന്റെ ഭാര്യ. മകൻ മുഹമ്മദ് ആദിൽ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഉലകം ചുറ്റും വാലിബൻ | പെണ്ണുകാണാൻ വരുന്ന ചെറുക്കൻ | രാജ്ബാബു | 2011 |
| കൂടാരം | താരാദാസ് | 2012 | |
| സലാലാ മൊബൈൽസ് | ശരത് എ ഹരിദാസൻ | 2014 | |
| ഹോംലി മീൽസ് | മച്ചു | അനൂപ് കണ്ണൻ | 2014 |
| മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 | |
| ക്രാന്തി | പോൾ ഹാർബർ | ലെനിൻ ബാലകൃഷ്ണൻ | 2015 |
| ബെൻ | വിപിൻ ആറ്റ്‌ലി | 2015 | |
| രാജമ്മ@യാഹു | സൊഹൈൽ | രഘുരാമ വർമ്മ | 2015 |
| ഒരു വടക്കൻ സെൽഫി | സുഹൈൽ | ജി പ്രജിത് | 2015 |
| പേരിനൊരാൾ | അക്കു അക്ബർ | 2017 | |
| ജാക്ക് ഫ്രൂട്ട് | അർജ്ജുൻ ബിനു | 2017 | |
| കനി | സാന്റോ തട്ടിൽ | 2017 | |
| കാപ്പുചിനോ | നൗഷാദ് | 2017 | |
| ഒരു മെക്സിക്കൻ അപാരത | ടോം ഇമ്മട്ടി | 2017 | |
| ജാലിയൻവാലാബാഗ് | അഭിനേഷ് അപ്പുക്കുട്ടൻ | 2019 | |
| ഫോറൻസിക് | എസ് ഐ മുരളി മോഹൻകുമാർ | അഖിൽ പോൾ, അനസ് ഖാൻ | 2020 |