താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Parvathi T
മാല പാർവതി
Mala Parvathi

ടി വി ചാനൽ അവതാരക, നാടകപ്രവർത്തക, എഴുത്തുകാരി, നടി, മനുഷ്യാവകാശ പ്രവർത്തക എന്നീ മേഖലകളിൽ അറിയപ്പെടുന്ന പാർവതി സൈക്കോളജിയിൽ എംഫിൽ കരസ്ഥമാക്കിയ വ്യക്തിയാണ്. ഒരു സൈക്കോളജിസ്റ്റായി പ്രവർത്തിച്ച് വരുന്നതിനിടെ ആണ് ടെലിവിഷൻ രംഗത്തെ അവതാരകയായി പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയത്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങിയ ചാനലുകളിൽ പ്രോഗ്രാമുകളും ഇന്റർവ്യൂകളുമൊക്കെ അവതരിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ പാർവതി , ഓൾ സെയിന്റ്സ് കോളേജ്, വിമൻസ് കോളേജ് , കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് തുടങ്ങിയ സ്ഥലങ്ങളിലാണ് യഥാക്രമം പ്രീഡിഗ്രിയും, ബിരുദവും ബിരുദാനന്തരബിരുദവും എംഫിലുമൊക്കെ പൂർത്തിയാക്കിയത്. തിരുവനന്തപുരം ലോ അക്കാദമിയിലും പഠിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്ന സമയത്ത് അക്കാലത്തെ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വി.സതീശനെ വിവാഹം കഴിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത "ടൈം" എന്ന ചിത്രത്തിൽ ഒരു ആക്റ്റിവിസ്റ്റിന്റെ വേഷമിട്ടു കൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്. നീലത്താമരയിലെ "സീനിയർ കുഞ്ഞിമാളു" എന്ന കഥാപാത്രം ശ്രദ്ധേയമായി. തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ടു. നാടകപ്രവർത്തകരായ രഘുത്തമൻ, ജ്യോതിഷ് എന്നിവർ പാർവതിയുടെ അഭിനയ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ജ്യോതിഷിന്റെ "സാഗരകന്യക" എന്ന നാടകത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് വേഷമവതരിപ്പിച്ചു. തിരുവനന്തപുരത്തെ അഭിനയ തിയറ്റർ റിസേർച്ച് സെന്ററിലെ നാടകങ്ങളിൽ അഭിനയിക്കുന്ന പാർവതി "ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്" എന്ന നാടകത്തിന്റെ രചനയും നിർവ്വഹിച്ചിരുന്നു.

വിവര അവലംബങ്ങൾ.

  • ഹിന്ദു ദിനപ്പ്രത്രം ആർട്ടിക്കിൾ - ഇവിടെ
  • ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആർട്ടിക്കിൾ - ഇവിടെ
  • ഫേസ്ബുക്ക് പ്രൊഫൈൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ടൈം ആക്റ്റിവിസ്റ്റ് ഷാജി കൈലാസ് 2007
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ജഡ്ജി മേരി കുര്യൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2009
നീലത്താമര സീനിയർ കുഞ്ഞിമാളു ലാൽ ജോസ് 2009
പ്രമാണി ബോബിയുടെ അമ്മ ബി ഉണ്ണികൃഷ്ണൻ 2010
അപൂർവരാഗം റീത്ത സിബി മലയിൽ 2010
ബാവുട്ടിയുടെ നാമത്തിൽ റംലത്താ ജി എസ് വിജയൻ 2012
വെടിവഴിപാട് പത്മ ശംഭു പുരുഷോത്തമൻ 2013
നത്തോലി ഒരു ചെറിയ മീനല്ല പ്രേം കൃഷ്ണന്റെ അമ്മ വി കെ പ്രകാശ് 2013
ഞാൻ (2014) രഞ്ജിത്ത് ബാലകൃഷ്ണൻ 2014
ഓം ശാന്തി ഓശാന റോസമ്മ പി വി (പ്രിൻസിപ്പൾ) ജൂഡ് ആന്തണി ജോസഫ് 2014
ടമാാാർ പഠാാാർ മഹിളാവകാശ പ്രവർത്തക സന്ധ്യ സുമേഷ് ദിലീഷ് നായർ 2014
മുന്നറിയിപ്പ് അഞ്ജലിയുടെ അമ്മ വേണു 2014
ഒരു വടക്കൻ സെൽഫി ഡെയ്സിയുടെ അമ്മ ജി പ്രജിത് 2015
സാൾട്ട് മാംഗോ ട്രീ ടീച്ചർ രാജേഷ് നായർ 2015
ഗേൾസ് അധ്യാപിക തുളസീദാസ് 2016
കരിങ്കുന്നം 6s ഡോക്ടർ ദീപു കരുണാകരൻ 2016
ലീല പത്മിനി രഞ്ജിത്ത് ബാലകൃഷ്ണൻ 2016
പാവാട മദർ സുപ്പീരിയർ ജി മാർത്താണ്ഡൻ 2016
പാതി ചന്ദ്രൻ നരിക്കോട് 2017
ഗോദ ബേസിൽ ജോസഫ് 2017

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഗോൾഡ് അൽഫോൻസ് പുത്രൻ 2022
ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ 2019
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.