താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Chunakkara Ramankutty
Date of Birth:
Sunday, 19 January, 1936
Date of Death:
Wednesday, 12 August, 2020
എഴുതിയ ഗാനങ്ങൾ: 180

1936 ജനുവരി 19ന് മാവേലിക്കരയിലെ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായി ജനിച്ചു. പന്തളം എന്‍എസ്എസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദമെടുത്ത രാമന്‍കുട്ടി കോളേജ് മാഗസിനിലും മറ്റും കവിതകള്‍ എഴുതുമായിരുന്നു. തുടര്‍ന്ന് നാടകസംഘങ്ങള്‍ക്കുവേണ്ടി ഗാനങ്ങളും നാടകങ്ങളും എഴുതി. 1978 ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമന്‍ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങള്‍ എഴുതുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2020 ആഗസ്ത് 12 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

പരേതയായ കെ വി തങ്കമ്മയാണ് ഭാര്യ. മക്കള്‍: രേണുക, രാഗിണി, രാധിക.

ഗാനരചന

ചുനക്കര രാമൻകുട്ടി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കല്ലോ കനിവാകും അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
ഷണ്മുഖസോദരാ അയ്യപ്പാ അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
ഹരിഹരസുതനേ അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
ശബരിമലയിൽ പോകേണം അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ചാരുകേശി
വൃശ്ചികമാസം പിറന്നാലോ അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
പർവതമുകളിൽ വാണരുളുന്ന അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
ദീപമാലകൾ അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ആരഭി
മഞ്ഞണിഞ്ഞ മാമലയിൽ അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
നീലമലകളേ അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
പമ്പാനദിയിലെ അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
ഉദയസൂര്യ രശ്മി പോലെ അയ്യപ്പഭക്തിഗാനങ്ങൾ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
മാനത്തെ മന്ദാരതോപ്പിലെ ആകാശവാണി ഗാനങ്ങൾ ആൽബർട്ട് വിജയൻ ജി വേണുഗോപാൽ
മകരസംക്രമ രാത്രിയിൽ കൗമാരപ്രായം ശ്യാം ജോളി എബ്രഹാം, വാണി ജയറാം 1979
കാവേരിനദിക്കരയിൽ കൗമാരപ്രായം ശ്യാം ജോളി എബ്രഹാം 1979
ഈരാവിൽ ഞാൻ രാഗാർദ്രയായീ കൗമാരപ്രായം ശ്യാം എസ് ജാനകി 1979
പ്ലീസ് സ്റ്റോപ്പ് ഡോണ്ട് ക്രൈ ! ഇര തേടുന്ന മനുഷ്യർ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി 1981
മീശ ഇൻഡ്യൻ മീശ ഇര തേടുന്ന മനുഷ്യർ ജി ദേവരാജൻ കെ ജെ യേശുദാസ് 1981
മാദക ലഹരി പതഞ്ഞു ചൂതാട്ടം ശ്യാം പി ജയചന്ദ്രൻ, ലതിക 1981
കൂട്ടിലിരുന്നു പാട്ടുകൾ പാടും ചൂതാട്ടം ശ്യാം എസ് ജാനകി, കൗസല്യ 1981
പൂവിനെ ചുംബിക്കും ചൂതാട്ടം ശ്യാം എൻ ശ്രീകാന്ത്, അമ്പിളി 1981

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ലൗ സ്റ്റോറി സാജൻ 1986
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.