താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Kuyili

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1961 ജൂൺ 14-നാണ് കുയിലി ജനിച്ചത്. 1983-ൽ പൊയ്ക്കാൽ കുതിരൈ എന്ന തമിഴ് സിനിമയിലൂടെയാണ് കുയിലി അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. കമലഹാസന്റെ നായകൻ എന്ന സിനിമയിലെ "നിലാ അത് വാനത്ത് മേലേ.." എന്ന ഗാനത്തിനൊപ്പം ഐറ്റം നമ്പർ ഡാൻസ് ചെയ്ത് കുയിലി ശ്രദ്ധനേടി. ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന സിനിമയിലൂടെയാണ് കുയിലി മലയാളത്തിലെത്തുന്നത്. തുടർന്ന് ഇരുപത്തിഅഞ്ചോളം മലയാളസിനിമകളിൽ അഭിനയിച്ചു. മലയാളത്തിലും,തമിഴിലുമായി നൂറിലധികം സിനിമകളിൽ കുയിലി അഭിനയിച്ചിടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിയ്ക്കുന്നുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരു യുഗസന്ധ്യ ദാക്ഷായണി മധു 1986
ഒന്ന് രണ്ട് മൂന്ന് രാജസേനൻ 1986
ന്യായവിധി ജോഷി 1986
ആളൊരുങ്ങി അരങ്ങൊരുങ്ങി തേവലക്കര ചെല്ലപ്പൻ 1986
സ്വാതി തിരുനാൾ നർത്തകി ലെനിൻ രാജേന്ദ്രൻ 1987
അടിമകൾ ഉടമകൾ ഐ വി ശശി 1987
ഒരു വിവാദ വിഷയം പി ജി വിശ്വംഭരൻ 1988
ഊഹക്കച്ചവടം കെ മധു 1988
അന്തർജ്ജനം ജേക്കബ് ക്വിന്റൻ 1989
അഗ്നിപ്രവേശം സി പി വിജയകുമാർ 1989
നിയമം എന്തു ചെയ്യും അരുണ്‍ 1990
കൗമാര സ്വപ്നങ്ങൾ കെ എസ് ഗോപാലകൃഷ്ണൻ 1991
മാസ്റ്റർ പ്ലാൻ - ഡബ്ബിംഗ് കുമാർ മഹാദേവൻ 1991
നാട്ടുവിശേഷം പോൾ ഞാറയ്ക്കൽ 1991
മിസ്സ് സ്റ്റെല്ല ഐ ശശി 1991
അഗ്നിനിലാവ് എൻ ശങ്കരൻ നായർ 1991
മത്തായി കുഴപ്പക്കാരനല്ല അക്കു അക്ബർ 2014
പ്രതിനായകൻ വസന്തബാലൻ 2014
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.