കുയിലി
Kuyili
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1961 ജൂൺ 14-നാണ് കുയിലി ജനിച്ചത്. 1983-ൽ പൊയ്ക്കാൽ കുതിരൈ എന്ന തമിഴ് സിനിമയിലൂടെയാണ് കുയിലി അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. കമലഹാസന്റെ നായകൻ എന്ന സിനിമയിലെ "നിലാ അത് വാനത്ത് മേലേ.." എന്ന ഗാനത്തിനൊപ്പം ഐറ്റം നമ്പർ ഡാൻസ് ചെയ്ത് കുയിലി ശ്രദ്ധനേടി. ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന സിനിമയിലൂടെയാണ് കുയിലി മലയാളത്തിലെത്തുന്നത്. തുടർന്ന് ഇരുപത്തിഅഞ്ചോളം മലയാളസിനിമകളിൽ അഭിനയിച്ചു. മലയാളത്തിലും,തമിഴിലുമായി നൂറിലധികം സിനിമകളിൽ കുയിലി അഭിനയിച്ചിടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിയ്ക്കുന്നുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ആളൊരുങ്ങി അരങ്ങൊരുങ്ങി | തേവലക്കര ചെല്ലപ്പൻ | 1986 | |
| ഒരു യുഗസന്ധ്യ | ദാക്ഷായണി | മധു | 1986 |
| ഒന്ന് രണ്ട് മൂന്ന് | രാജസേനൻ | 1986 | |
| ന്യായവിധി | ജോഷി | 1986 | |
| സ്വാതി തിരുനാൾ | നർത്തകി | ലെനിൻ രാജേന്ദ്രൻ | 1987 |
| അടിമകൾ ഉടമകൾ | ഐ വി ശശി | 1987 | |
| ഊഹക്കച്ചവടം | കെ മധു | 1988 | |
| ഒരു വിവാദ വിഷയം | പി ജി വിശ്വംഭരൻ | 1988 | |
| അന്തർജ്ജനം | ജേക്കബ് ക്വിന്റൻ | 1989 | |
| അഗ്നിപ്രവേശം | സി പി വിജയകുമാർ | 1989 | |
| നിയമം എന്തു ചെയ്യും | അരുണ്‍ | 1990 | |
| അഗ്നിനിലാവ് | എൻ ശങ്കരൻ നായർ | 1991 | |
| കൗമാര സ്വപ്നങ്ങൾ | കെ എസ് ഗോപാലകൃഷ്ണൻ | 1991 | |
| മാസ്റ്റർ പ്ലാൻ - ഡബ്ബിംഗ് | കുമാർ മഹാദേവൻ | 1991 | |
| നാട്ടുവിശേഷം | പോൾ ഞാറയ്ക്കൽ | 1991 | |
| മിസ്സ് സ്റ്റെല്ല | ഐ ശശി | 1991 | |
| പ്രതിനായകൻ | വസന്തബാലൻ | 2014 | |
| മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 |