താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ashadeepam

Actors & Characters

Cast:
ActorsCharacter
ചന്ദ്രൻ
ജയന്തി
ശാന്ത
ശേഖരൻ
വിക്രമൻ
സരള
പണിക്കർ
ഭാനുവമ്മ
ലക്ഷ്മിയമ്മ
പപ്പുപിള്ള
പങ്കൻ
പോസ്റ്റ് മാസ്റ്റർ
ശേഖറിന്റെ ബാല്യം
ചന്ദ്രന്റെ ബാല്യം
വാദ്ധ്യാർ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

കീഴ്പ്പടം കുമാരൻ നായരാ‍ണ് ‘കെ. ആർ. കുമാർ’ എന്ന പേരിൽ നൃത്തസംവിധാനം നിർവ്വഹിച്ചത്. അക്കാലത്ത് മദ്രാസിൽ നൃത്തസംവിധായകനായിട്ടു കഴിഞ്ഞുകൂടുകയായിരുന്നു ഇദ്ദേഹം . "വീശി പൊൻ വല’ എന്ന പദ്മിനിയുടെയും കൂട്ടരുടേയും നൃത്തം അക്കാലത്തെ ശ്രദ്ധയാർജ്ജിച്ച ‘’സിനിമാറ്റിക് ഡാൻസ്‘ ആയിരുന്നു. ‘ആർ. ഗണേഷ്’ എന്ന പേരിൽ അഭിനയിച്ച തമിഴ് നാട്ടുകാരൻ പിന്നീട് ‘ജെമിനി ഗണേശൻ’ എന്ന പേരിൽ അറിയപ്പെട്ടു. ഈ സിനിമ നിർമ്മിച്ചവർ കൂട്ടു പിരിഞ്ഞ് പിൽക്കാലത്ത് വൻപൻ പ്രൊഡ്യൂസേഴ്സ് ആയി-എം ഓ ജോസഫും ജെ. ഡി. തോട്ടാനും.

കഥാസംഗ്രഹം:

ധനികനായ പണിക്കർക്ക് പാവപ്പെട്ട വിധവായായ ലക്ഷ്മിയമ്മ സഹോദരിയായുണ്ട്. ലക്ഷ്മിയമ്മ മക്കളായ ചന്ദ്രനേയും ശാന്തയേയും പുലർത്താൻ പാടുപെടുന്നുണ്ട്. പണിക്കരുടെ ഭാര്യ ഭാനുവമ്മയാകട്ടെ ഇവരെ കണ്ണു കണ്ടു കൂടാത്ത സ്വഭാവക്കാരിയാണ്. പണിക്കരുടെ മകനായ ശേഖരൻ അനുസരണയില്ലാത്തവനാണ്, ചീട്ടുകളിയും സ്ത്രീസേവയുമാണ് അവന്റെ വിനോദം. അമ്മാവൻ സഹായിച്ചെല്ലിങ്കിലും ചന്ദ്രൻ ബി എല്ലിനു പഠ്യ്ക്കാൻ ചേർന്നു. ശേഖരനെ നന്നാക്കിയെടുക്കാൻ കല്യാണം കഴിപ്പിക്കുക തന്നെ എന്ന് പണിക്കർ തീരുമാനിച്ചു. അവനാകട്ടെ വിക്രമൻ എന്ന് സൂത്രക്കാരന്റേയും ജയന്തി എന്ന നർത്തകിയുടേയും പിടിയിലാണ്. മദ്യപാനിയുമായ അവനു പെണ്ണു കിട്ടാൻ പ്രയാസം. ചന്ദ്രൻ അറിയാതെ ശാന്തയെ ശേഖരനുമായി കല്യാണം കഴിപ്പിച്ചു പണിക്കരും ഭാര്യയും. അവൻ അന്നിട്ടും നന്നായില്ല. പണമെല്ലാം ജയന്തി കയ്ക്കലാക്കി. ഗർഭിണിയായ ശാന്തയെ ക്ഷയരോഗമാണെന്ന് കുറ്റം പറഞ്ഞ് ആട്ടിപ്പുറത്താക്കിയപ്പോൽ ചന്ദ്രൻ അവളെ കൂട്ടിക്കൊണ്ടു പോയി. ചന്ദ്രൻ സ്ഥലത്തെ പോസ്റ്റ് മാസ്റ്റരുടെ മകൾ സരളയുമായി പ്രണയത്തിലാണ്. ബി എൽ പാസ്സായ ചന്ദ്രൻ സരളയെ വിവാഹം ചെയ്യുന്ന ദിവസം ശേഖരന്റെ കടക്കാർ അവന്റെ വീട് ജപ്തി ചെയ്തു, ഭാനുവമ്മയ്ക്ക് ലക്ഷ്മിയമ്മ അഭയമേകി. വിക്രമന്റേയും ജയന്തിയുടെയും കുടിലപ്രവർത്തികൾ മനസ്സിലാക്കിയ ശേഖരൻ വിക്രമനുമായി ഏറ്റുമുട്ടി, വിക്രമൻ കൊല്ലപ്പെട്ടു. പക്ഷേ ഇതിനിടയ്ക്ക് വിക്രമന്റെ ആൽക്കാർ ഭാനുവമ്മയെ കൊലപ്പെടുത്തിയിരുന്നു. ജയിലിൽ പോകുന്ന ശേഖരനു വേണ്ടി ശാന്ത കാത്തിരിക്കാമെന്നു പറയുമ്പോൽ ശേഖരന്റെ ഹൃദയത്തിൽ ‘ആശാദീപം’ കൊളുത്തപ്പെട്ടു.

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

നൃത്തം

നൃത്തസംവിധാനം:

Technical Crew

സ്റ്റുഡിയോ:
ലാബ്:

Production & Controlling Units

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഗ്രാമത്തിൻ ഹൃദയം

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ജിക്കി
2

ശരണം മയിൽ വാഹനാ

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എം എൽ വസന്തകുമാരി
3

പന്തലിട്ടു മേലേ

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എ എം രാജ, പി ലീല
4

കർമ്മഫലമേ

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ഘണ്ടശാല വെങ്കടേശ്വര റാവു
5

പൂ വേണോ പുതുപൂക്കൾ വേണോ

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
6

ജീവിതം ഈ വിധമേ

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, നാഗയ്യ
7

കണ്മണി വാവാവോ

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
8

മാരിവില്ലൊളി വീശി

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ജിക്കി
9

ജനനീ ജയിക്ക നീണാള്‍

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, എം എൽ വസന്തകുമാരി
10

വീശി പൊൻവല പൊൻവല

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി
11

പ്രേമമെന്നാൽ പുലിവാല്

പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.