താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Antony Perumbavoor

മാലേക്കുടി ജോസഫ് ആന്റണിയാണ് - ആന്റണി പെരുമ്പാവൂരെന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചത്. 1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു. പെരുമ്പാവൂർ ഇരിങ്ങൽ യുപിസ്കൂളിലും കരുനാഗപ്പള്ളി എംജിഎം ഹയർ സെക്കന്ററി സ്കൂളിലുമാണു പഠിച്ചത്. 1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്. പല താരങ്ങൾക്കു വേണ്ടിയും വാഹനം ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൂട്ടിക്കൊണ്ട് വരുന്നതോടെയാണ് മോഹൻലാലുമായുള്ള സൗഹൃദത്തിന്റെ തുടക്കം. മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറായി തുടക്കമിട്ടെങ്കിലും പിന്നീട് മാനേജരും നിത്യജീവിതത്തിലെ അടുത്ത സുഹൃത്തുമായി ആന്റണി പ്രസിദ്ധി നേടി. ആശീർവാദ് സിനിമാസ് എന്ന ബാനറിൽ ഏറെ മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ച് മലയാള സിനിമയിലെ മുൻ നിര നിർമ്മാതാവായും ആന്റണി പെരുമ്പാവൂർ മാറി. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. ഏറെ തിയറ്ററുകളുടെയും ഉടമയായ ആന്റണിയുടെ ഭാര്യ ശാന്തി, മക്കൾ അനീഷ, ആശിഷ് എന്നിവരാണ്.

അവലംബം : മനോരമ ആർട്ടിക്കിൾ

[フレーム]

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അങ്കിൾ ബൺ ഭദ്രൻ 1991
കിലുക്കം ഡ്രൈവർ ആന്റണി പ്രിയദർശൻ 1991
അദ്വൈതം പ്രിയദർശൻ 1992
കമലദളം സിബി മലയിൽ 1992
ഗാന്ധർവ്വം സംഗീത് ശിവൻ 1993
പിൻ‌ഗാമി കോശി വർഗ്ഗീസിന്റെ ഡ്രൈവർ സത്യൻ അന്തിക്കാട് 1994
അയാൾ കഥയെഴുതുകയാണ് കമൽ 1998
ഹരികൃഷ്ണൻസ് ആന്റണി ഫാസിൽ 1998
അലിഭായ് ബസ് ഡ്രൈവർ ഷാജി കൈലാസ് 2007
പുലിമുരുകൻ ജീപ്പ് ഡ്രൈവർ വൈശാഖ് 2016
വില്ലൻ ബി ഉണ്ണികൃഷ്ണൻ 2017
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആന്റണി ബാവൂർ അരുൺ ഗോപി 2019
ദൃശ്യം 2 എസ് ഐ ആന്റണി ജീത്തു ജോസഫ് 2021
ബ്രോ ഡാഡി എസ് ഐ പൃഥ്വിരാജ് സുകുമാരൻ 2022
L2 എമ്പുരാൻ ഡാനിയൽ റാവുത്തർ പൃഥ്വിരാജ് സുകുമാരൻ 2025

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
നരസിംഹം ഷാജി കൈലാസ് 2000
രാവണപ്രഭു രഞ്ജിത്ത് ബാലകൃഷ്ണൻ 2001
കിളിച്ചുണ്ടൻ മാമ്പഴം പ്രിയദർശൻ 2003
നാട്ടുരാജാവ് ഷാജി കൈലാസ് 2004
നരൻ ജോഷി 2005
രസതന്ത്രം സത്യൻ അന്തിക്കാട് 2006
ബാബാ കല്യാണി ഷാജി കൈലാസ് 2006
അലിഭായ് ഷാജി കൈലാസ് 2007
പരദേശി പി ടി കുഞ്ഞുമുഹമ്മദ് 2007
ഇന്നത്തെ ചിന്താവിഷയം സത്യൻ അന്തിക്കാട് 2008
സാഗർ ഏലിയാസ് ജാക്കി അമൽ നീരദ് 2009
ഇവിടം സ്വർഗ്ഗമാണ് റോഷൻ ആൻഡ്ര്യൂസ് 2009
സ്നേഹവീട് സത്യൻ അന്തിക്കാട് 2011
ചൈനാ ടൌൺ റാഫി - മെക്കാർട്ടിൻ 2011
കാസനോവ റോഷൻ ആൻഡ്ര്യൂസ് 2012
സ്പിരിറ്റ് രഞ്ജിത്ത് ബാലകൃഷ്ണൻ 2012
ദൃശ്യം ജീത്തു ജോസഫ് 2013
ലേഡീസ് & ജെന്റിൽമാൻ സിദ്ദിഖ് 2013
എന്നും എപ്പോഴും സത്യൻ അന്തിക്കാട് 2015
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015

പ്രൊഡക്ഷൻ മാനേജർ

പ്രൊഡക്ഷൻ മാനേജർ

തലക്കെട്ട് സംവിധാനം വര്‍ഷം
ഹരികൃഷ്ണൻസ് ഫാസിൽ 1998

ഓഫീസ്

ഓഫീസ് നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
പിൻ‌ഗാമി സത്യൻ അന്തിക്കാട് 1994

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
കന്മദം എ കെ ലോഹിതദാസ് 1998

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബി ഉണ്ണികൃഷ്ണൻ 2022
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ജിബി മാള, ജോജു 2019
ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ 2019
ഒടിയൻ വി എ ശ്രീകുമാർ മേനോൻ 2018
ആദി ജീത്തു ജോസഫ് 2018
ഒപ്പം പ്രിയദർശൻ 2016
ദൃശ്യം ജീത്തു ജോസഫ് 2013
അലിഭായ് ഷാജി കൈലാസ് 2007
ചന്ദ്രലേഖ പ്രിയദർശൻ 1997
മിന്നാരം പ്രിയദർശൻ 1994
തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ 1994

Production Designer

തലക്കെട്ട് സംവിധാനം വര്‍ഷം
കന്മദം എ കെ ലോഹിതദാസ് 1998
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.