താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

K T C Abdulla

1936ൽ കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് ഡ്രൈവര്‍ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക പുത്രനായി ജനിച്ചു. കോഴിക്കോട് ഹിമായത്തുല്‍ സ്‌കൂളിലും ഗണപത് ഹൈസ്‌കൂളിലും വിദ്യഭാസം പൂർത്തിയാക്കിയ അബ്ദുള്ളക്ക് പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു.പതിമൂന്നാം വയസിൽത്തന്നെ നാടകാഭിനയത്തിലേക്ക് കടന്നു. സുഹൃത്തുക്കളായിരുന്ന കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസിൽ നാടകത്തിൽ സജീവമായി.

കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ ടി സി അബ്ദുള്ള എന്ന പേര് ലഭിച്ചത്. കെടിസി ഗ്രൂപ്പ് സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തി. സ്ഥാപകനായ പിവി സാമിയില്‍ തുടങ്ങിയ സൗഹൃദം മൂന്നാം തലമുറയിലും തുടര്‍ന്ന അദ്ദേഹം, അവരുടെ ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ മാത്രമല്ല, എല്ലാ സംരംഭങ്ങളിലും ഭാഗഭാക്കായി. അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന പേരില്‍ കെടിസി ഗ്രൂപ്പ് സിനിമാ രംഗത്തേക്കു കടന്നപ്പോള്‍ അബ്ദുള്ള ആ വഴിക്കു തിരിഞ്ഞത്. 77ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അഭിനയിക്കാൻ തുടക്കമിടുന്നത്. കോഴിക്കോടിന്റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെടിസി അബ്ദുള്ള. റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി അറിയപ്പെട്ടിരുന്ന അബ്ദുള്ള സീരിയല്‍ നടനായും വേഷമിട്ടു.നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും ഏറെക്കാലം പ്രതിഭ തെളിയിച്ചു.

അബ്ദുള്ള തന്റെ നാൽപ്പത് വർഷത്തെ സിനിമാചരിത്രത്തിൽ അറബിക്കഥ, ഗദ്ദാമ, യെസ് ‌യുവർ ഓണർ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങളോടൊപ്പം ഏകദേശം അൻപതോളം സിനിമകളിൽ സാന്നിധ്യം അറിയിച്ചു. ഷാനു സമദ് സംവിധാനം ചെയ്ത മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിൽ കേന്ദ്ര കഥാപാത്രമായിരുന്നു ചെയ്തിരുന്നത്.

നവംബർ 17, 2018ന് തന്റെ 82-ആം വയസ്സിൽ അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദ്വീപ് രാമു കാര്യാട്ട് 1977
അടിമക്കച്ചവടം ടി ഹരിഹരൻ 1978
അഹിംസ ഐ വി ശശി 1981
ഈനാട് ഐ വി ശശി 1982
ചിരിയോ ചിരി തട്ടുകടക്കാരൻ അബ്ദുക്ക ബാലചന്ദ്ര മേനോൻ 1982
കാറ്റത്തെ കിളിക്കൂട് സ്കൂൾ വാൻ കിളി ഭരതൻ 1983
ഇത്തിരിപ്പൂവേ ചുവന്നപൂവേ തെരുവുനാടകത്തിലെ പിണിയാളുടെ വേഷം ഭരതൻ 1984
ഒഴിവുകാലം ഭരതൻ 1985
എന്നും നന്മകൾ സത്യൻ അന്തിക്കാട് 1991
കാണാക്കിനാവ് സിബി മലയിൽ 1996
യെസ് യുവർ ഓണർ കുഞ്ഞമ്പു മുതലാളി വി എം വിനു 2006
അറബിക്കഥ ലാൽ ജോസ് 2007
പരുന്ത് എം പത്മകുമാർ 2008
ഗദ്ദാമ ഹംസ കമൽ 2011
നോട്ട് ഔട്ട് കുട്ടി നടുവിൽ 2011
കഥവീട് ഇക്ക സോഹൻലാൽ 2013
ഒരു ഇന്ത്യൻ പ്രണയകഥ പള്ളി വികാരി സത്യൻ അന്തിക്കാട് 2013
ഹൗ ഓൾഡ്‌ ആർ യു റോഷൻ ആൻഡ്ര്യൂസ് 2014
ഇവൻ മര്യാദരാമൻ സുരേഷ് ദിവാകർ 2015
സു സു സുധി വാത്മീകം ബഷീറിക്ക രഞ്ജിത്ത് ശങ്കർ 2015

പ്രൊഡക്ഷൻ കൺട്രോളർ

നിർമ്മാണ നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
ശാന്തം ജയരാജ് 2000
ഏകലവ്യൻ ഷാജി കൈലാസ് 1993
സുജാത ടി ഹരിഹരൻ 1977

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു വടക്കൻ വീരഗാഥ ടി ഹരിഹരൻ 1989

ഓഫീസ്

ഓഫീസ് നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
എന്നും നന്മകൾ സത്യൻ അന്തിക്കാട് 1991

മാർക്കറ്റിങ് ഡിസൈനർ

മാർക്കറ്റിംഗ് ഡിസൈനർ

തലക്കെട്ട് സംവിധാനം വര്‍ഷം
അച്ചുവിന്റെ അമ്മ സത്യൻ അന്തിക്കാട് 2005

Production Designer

Submitted 14 years 8 months ago by Siju.
Contributors:
Contribution
https://www.facebook.com/photo.php?fbid=1578426758922031&set=a.169938559770865.35496.100002641661695&type=3&theater
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.