താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Udaykrishna

എ ആർ മുകേഷിന്റെ അസിസ്റ്റന്റ് റൈറ്ററായിട്ടാണ് ഉദയ് കൃഷ്ണ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 1995 -ൽ ബൈജു കൊട്ടാരക്കര, ബാലുകിരിയത്ത് എന്നിവരുടെ അസിസ്റ്റന്റ് ഡയറക്റ്ററായി വർക്ക് ചെയ്തു. അതിനുശേഷം 1997 -ൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് സിബി കെ തോമസിനോടൊപ്പം തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ഉദയ് കൃഷ്ണ തിരക്കഥാരചനയിലേയ്ക്ക് പ്രവേശിച്ചു. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹം വർക്ക് ചെയ്തു.

തുടർന്ന് ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, സുന്ദരപുരുഷൻ, സി ഐ ഡി മൂസ, പുലിവാൽ കല്യാണം, വെട്ടം, ട്വന്റി 20. തുറുപ്പുഗുലാൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, പോക്കിരി രാജ എന്നിവ ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിൽ പിറന്ന വിജയ ചിത്രങ്ങളിൽ ചിലതാണ്. അവരുടെ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം ഉദയ് കൃഷ്ണ സ്വതന്ത്രമായി തിരക്കഥ, സംഭാഷണം എഴുതിയ ആദ്യ ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമാചരിത്രത്തിലെ റെക്കോഡ് കളക്ഷൻ നേടിയ പുലിമുരുകൻ ഉദയ് കൃഷ്ണയെ മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്താക്കി മാറ്റി. തുടർന്ന് മാസ്റ്റർപീസ്, ആറാട്ട് എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ, സംഭാഷണം രചിച്ചു. രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഉദയ് കൃഷ്ണ അവതാരം എന്ന സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാവുകയും ചെയ്തു.

അഭിനയിച്ച സിനിമകൾ

കഥ

ചിത്രം സംവിധാനം വര്‍ഷം
ഹിറ്റ്ലർ ബ്രദേഴ്സ് സന്ധ്യാ മോഹൻ 1997
മീനാക്ഷി കല്യാണം ജോസ് തോമസ് 1998
അമ്മ അമ്മായിയമ്മ സന്ധ്യാ മോഹൻ 1998
മായാജാലം ബാലു കിരിയത്ത് 1998
മൈ ഡിയർ കരടി സന്ധ്യാ മോഹൻ 1999
ടോക്കിയോ നഗറിലെ വിശേഷങ്ങൾ ജോസ് തോമസ് 1999
ഡാർലിങ് ഡാർലിങ് രാജസേനൻ 2000
സുന്ദരപുരുഷൻ ജോസ് തോമസ് 2001
സ്നേഹിതൻ ജോസ് തോമസ് 2002
മലയാളിമാമനു വണക്കം രാജസേനൻ 2002
സി ഐ ഡി മൂസ ജോണി ആന്റണി 2003
പുലിവാൽ കല്യാണം ഷാഫി 2003
റൺ‌വേ ജോഷി 2004
വെട്ടം പ്രിയദർശൻ 2004
കൊച്ചിരാജാവ് ജോണി ആന്റണി 2005
ചെസ്സ് രാജ്ബാബു 2006
കിലുക്കം കിലുകിലുക്കം സന്ധ്യാ മോഹൻ 2006
ലയൺ ജോഷി 2006
തുറുപ്പുഗുലാൻ ജോണി ആന്റണി 2006
ഇൻസ്പെക്ടർ ഗരുഡ് ജോണി ആന്റണി 2007

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ക്രിസ്റ്റഫർ ബി ഉണ്ണികൃഷ്ണൻ 2023
ബാന്ദ്ര അരുൺ ഗോപി 2023
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബി ഉണ്ണികൃഷ്ണൻ 2022
മോൺസ്റ്റർ വൈശാഖ് 2022
ബ്രൂസ് ലീ വൈശാഖ് 2022
മധുരരാജ വൈശാഖ് 2019
ആനക്കള്ളൻ സുരേഷ് ദിവാകർ 2018
മാസ്റ്റർപീസ് അജയ് വാസുദേവ് 2017
പുലിമുരുകൻ വൈശാഖ് 2016
ഇവൻ മര്യാദരാമൻ സുരേഷ് ദിവാകർ 2015
രാജാധിരാജ അജയ് വാസുദേവ് 2014
മൈലാഞ്ചി മൊഞ്ചുള്ള വീട് ബെന്നി പി തോമസ്‌ 2014
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് തോംസൺ 2013
ശൃംഗാരവേലൻ ജോസ് തോമസ് 2013
മായാമോഹിനി ജോസ് തോമസ് 2012
മിസ്റ്റർ മരുമകൻ സന്ധ്യാ മോഹൻ 2012
ക്രിസ്ത്യൻ ബ്രദേഴ്സ് ജോഷി 2011
പോക്കിരി രാജ വൈശാഖ് 2010
കാര്യസ്ഥൻ തോംസൺ 2010
മാജിക് ലാമ്പ് ഹരിദാസ് 2008

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ക്രിസ്റ്റഫർ ബി ഉണ്ണികൃഷ്ണൻ 2023
ബാന്ദ്ര അരുൺ ഗോപി 2023
മോൺസ്റ്റർ വൈശാഖ് 2022
ബ്രൂസ് ലീ വൈശാഖ് 2022
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബി ഉണ്ണികൃഷ്ണൻ 2022
മധുരരാജ വൈശാഖ് 2019
ആനക്കള്ളൻ സുരേഷ് ദിവാകർ 2018
മാസ്റ്റർപീസ് അജയ് വാസുദേവ് 2017
പുലിമുരുകൻ വൈശാഖ് 2016
ഇവൻ മര്യാദരാമൻ സുരേഷ് ദിവാകർ 2015
രാജാധിരാജ അജയ് വാസുദേവ് 2014
മൈലാഞ്ചി മൊഞ്ചുള്ള വീട് ബെന്നി പി തോമസ്‌ 2014
ശൃംഗാരവേലൻ ജോസ് തോമസ് 2013
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് തോംസൺ 2013
മായാമോഹിനി ജോസ് തോമസ് 2012
മിസ്റ്റർ മരുമകൻ സന്ധ്യാ മോഹൻ 2012
ക്രിസ്ത്യൻ ബ്രദേഴ്സ് ജോഷി 2011
കാര്യസ്ഥൻ തോംസൺ 2010
പോക്കിരി രാജ വൈശാഖ് 2010
മാജിക് ലാമ്പ് ഹരിദാസ് 2008

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
അവതാരം ജോഷി 2014

അസോസിയേറ്റ് സംവിധാനം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.