താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Radhamani

രാമൻ കണ്ടത്ത് നാരായണൻ നായരുടെ മകളായ രാധാമണി ഷൊർണൂർ വാടാനാംകുറുശിയിൽ 1952 ൽ ജനിച്ചു.

1968 ൽ തന്റെ 16 ആം വയസ്സിൽ, രാമു കാര്യാട്ടിന്റെ 'ഏഴു രാത്രികൾ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഇവർ തുടർന്ന് പിക്നിക്/കൊടിയേറ്റം/ലേഡീസ് ഹോസ്റ്റൽ/ഹിറ്റ്ലർ തുടങ്ങി 105 മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ നായകനായ ഒരു യാത്രാ മൊഴിയാണ് അവസാന മലയാള ചിത്രം.

നസീർ/സത്യൻ/മധു/ജയൻ/മമ്മുട്ടി/ മോഹൻലാൽ/കമലഹാസൻ/പ്രഭു/ വിജയ് സേതുപതി/ഷാരൂഖ്ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പം മലയാളം/തമിഴ് /ഹിന്ദി തുടങ്ങിയ ഭാഷകളായി 150 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ഇവരുടെ അവസാനചിത്രം 2018 ൽ ഇറങ്ങിയ 'മന്നാർ വകൈയാര'യെന്ന തമിഴ് ചിത്രമാണ്.

2019 ഒക്ടോബർ 20 ആം തിയതി വടപളനി ഗംഗൈ അമ്മൻ കോവിൽ നാലാം സ്ട്രീറ്റിലെ വീട്ടിൽ വെച്ച് തന്റെ 67 ആം വയസ്സിൽ അന്തരിച്ചു.

കനയ്യലാലാണ് ഭർത്താവ്/പരസ്യ ചിത്രങ്ങളിലെ അഭിനേതാവായ അഭിനയ് മകനാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിണമണിഞ്ഞ കാൽ‌പ്പാടുകൾ എൻ എൻ പിഷാരടി 1963
ഏഴു രാത്രികൾ റോസി രാമു കാര്യാട്ട് 1968
അഭയം വിദ്യാർത്ഥിനി രാമു കാര്യാട്ട് 1970
തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ 1970
ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
അനാഥ ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ 1970
മറുനാട്ടിൽ ഒരു മലയാളി ചിന്നമ്മ എ ബി രാജ് 1971
സിന്ദൂരച്ചെപ്പ് മധു 1971
കളിത്തോഴി ഡി എം പൊറ്റെക്കാട്ട് 1971
ജലകന്യക എം എസ് മണി 1971
പ്രതിധ്വനി വിപിൻദാസ് 1971
അനന്തശയനം കെ സുകുമാരൻ 1972
ചെമ്പരത്തി അമ്മു പി എൻ മേനോൻ 1972
നൃത്തശാല എ ബി രാജ് 1972
സതി മധു 1972
പച്ചനോട്ടുകൾ എ ബി രാജ് 1973
ഉദയം വനജ പി ഭാസ്ക്കരൻ 1973
ഗായത്രി പി എൻ മേനോൻ 1973
പെരിയാർ ബേബി പി ജെ ആന്റണി 1973
വീണ്ടും പ്രഭാതം ലത പി ഭാസ്ക്കരൻ 1973
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.