ടി പി രാധാമണി
രാമൻ കണ്ടത്ത് നാരായണൻ നായരുടെ മകളായ രാധാമണി ഷൊർണൂർ വാടാനാംകുറുശിയിൽ 1952 ൽ ജനിച്ചു.
1968 ൽ തന്റെ 16 ആം വയസ്സിൽ, രാമു കാര്യാട്ടിന്റെ 'ഏഴു രാത്രികൾ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഇവർ തുടർന്ന് പിക്നിക്/കൊടിയേറ്റം/ലേഡീസ് ഹോസ്റ്റൽ/ഹിറ്റ്ലർ തുടങ്ങി 105 മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ നായകനായ ഒരു യാത്രാ മൊഴിയാണ് അവസാന മലയാള ചിത്രം.
നസീർ/സത്യൻ/മധു/ജയൻ/മമ്മുട്ടി/ മോഹൻലാൽ/കമലഹാസൻ/പ്രഭു/ വിജയ് സേതുപതി/ഷാരൂഖ്ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പം മലയാളം/തമിഴ് /ഹിന്ദി തുടങ്ങിയ ഭാഷകളായി 150 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ഇവരുടെ അവസാനചിത്രം 2018 ൽ ഇറങ്ങിയ 'മന്നാർ വകൈയാര'യെന്ന തമിഴ് ചിത്രമാണ്.
2019 ഒക്ടോബർ 20 ആം തിയതി വടപളനി ഗംഗൈ അമ്മൻ കോവിൽ നാലാം സ്ട്രീറ്റിലെ വീട്ടിൽ വെച്ച് തന്റെ 67 ആം വയസ്സിൽ അന്തരിച്ചു.
കനയ്യലാലാണ് ഭർത്താവ്/പരസ്യ ചിത്രങ്ങളിലെ അഭിനേതാവായ അഭിനയ് മകനാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നിണമണിഞ്ഞ കാൽപ്പാടുകൾ | എൻ എൻ പിഷാരടി | 1963 | |
| ഏഴു രാത്രികൾ | റോസി | രാമു കാര്യാട്ട് | 1968 |
| തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 | |
| ആ ചിത്രശലഭം പറന്നോട്ടേ | പി ബാൽത്തസാർ | 1970 | |
| അനാഥ | ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ | 1970 | |
| അഭയം | വിദ്യാർത്ഥിനി | രാമു കാര്യാട്ട് | 1970 |
| ജലകന്യക | എം എസ് മണി | 1971 | |
| പ്രതിധ്വനി | വിപിൻദാസ് | 1971 | |
| മറുനാട്ടിൽ ഒരു മലയാളി | ചിന്നമ്മ | എ ബി രാജ് | 1971 |
| സിന്ദൂരച്ചെപ്പ് | മധു | 1971 | |
| കളിത്തോഴി | ഡി എം പൊറ്റെക്കാട്ട് | 1971 | |
| നൃത്തശാല | എ ബി രാജ് | 1972 | |
| സതി | മധു | 1972 | |
| അനന്തശയനം | കെ സുകുമാരൻ | 1972 | |
| ചെമ്പരത്തി | അമ്മു | പി എൻ മേനോൻ | 1972 |
| ലേഡീസ് ഹോസ്റ്റൽ | ടി ഹരിഹരൻ | 1973 | |
| കാറ്റു വിതച്ചവൻ | ഫാദർ സുവിശേഷ മുത്തു | 1973 | |
| സൗന്ദര്യപൂജ | ബി കെ പൊറ്റക്കാട് | 1973 | |
| നഖങ്ങൾ | തങ്കക്കുട്ടി | എ വിൻസന്റ് | 1973 |
| സ്വപ്നം | ഭവാനി | ബാബു നന്തൻകോട് | 1973 |