താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Viyarppinte Vila
കഥാസന്ദർഭം:

തറവാട്ടുമഹിമയിൽ അഭിരമിച്ച് ജോലിയുടെ മാന്യത അംഗീകരിക്കാതിരുന്ന കോയിക്കൽ കൃഷ്ണക്കുറുപ്പ് മക്കളിൽക്കൂടി ഇത് മനസ്സിലാക്കിയെടുക്കുന്നതാണ് കഥയുടെ കാതൽ. മകൻ ഗോപി ആഭിജാത്യവിശ്വാസങ്ങൾക്ക് പുല്ലുവില കൽ‌പ്പിച്ച് ഒരു ബസ് കണ്ടക്ടറുടെ ജോലി ഏറ്റെടുത്തത് അപമാനമെന്നു കരുതി ഗോപിയെ കൃഷ്ണക്കുറുപ്പ് വീട്ടിൽ നിന്നും പുറത്താക്കി. മൂത്തമകൻ ഭാസിയും കലഹപ്രിയയായ ഭാര്യയും വഴക്കുണ്ടാക്കി വീടു വിട്ടു. മകനെത്തടയാൻ ഒരുമ്പെട്ട കൃഷ്ണക്കുറുപ്പ് വീണു കാലൊടിയുകയും ചികിത്സയ്ക്കു പണമുണ്ടാക്കാൻ മകൾ ഓമന അച്ഛനറിയാതെ അടുത്ത വീട്ടിലെ പെൺകുട്ടിയെ പാട്ടുപഠിപ്പിയ്ക്കാൻ തുനിയുകയും ചെയ്യുന്നു. ശിഷ്യയുടെ സഹോദരൻ ദാമുവുമായി ഓമന പ്രണയത്തിലുമായി. ബാങ്ക് മാനേജരാണെങ്കിലും കുടുംബഹിമ പോരാത്തതിനാൽ ദാമുവുമായുള്ള അവളുടെ വിവാഹം കൃഷ്ണക്കുറുപ്പ് വേണ്ടെന്നു വച്ചു. ഭാസിയുടെ അമ്മായിയച്ഛൻ ഗോപാലക്കുറുപ്പ് ഓമനയുടെ മറ്റൊരു വിവാഹപദ്ധതി മുടക്കുകയും ചെയ്തു. കടത്തിൽ മുങ്ങിയ കൃഷ്ണക്കുറുപ്പ് ആത്മഹത്യക്കൊരുങ്ങിയപ്പോൾ ഗോപി തന്റെ ടാക്സിക്കാറു വിറ്റ് കടം തീർത്തു. ജ്യേഷ്ഠൻ ജയിലിലായപ്പോൽ അയാളെ രക്ഷിക്കാനും ഗോപി മാത്രം. പശ്ചാത്താപവിവശനായ കൃഷ്ണക്കുറുപ്പ് ഗോപിയോട് മാപ്പിരന്ന്, ഓമനയെ ദാമുവിനു തന്നെ വിവാഹം ചെയ്തു കൊടുക്കുന്നു.

സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Saturday, 1 December, 1962

Actors & Characters

Cast:
ActorsCharacter
ഗോപി
കൃഷ്ണക്കുറുപ്പ്
അമ്മ
ഓമന
ദാമു
ഭാ‍സി
ഭാസിയുടെ ഭാര്യ
ഗോപാലക്കുറുപ്പ്
പാച്ചുപ്പിള്ള
അന്തോണി മാപ്പിള
പുഷ്പാംഗദൻ
മനോഗതക്കാരൻ
മാധവി
വൈദ്യർ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

മുരളി (സീനിയർ) എന്ന നടന്റെ ആദ്യസിനിമ ആയിരുന്നു ഇത്. പിന്നീട് ജീസസ് മുതലായ സിനിമകളിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട് മുരളി.

സത്യനും രാഗിണിയും പ്രധാന റോളുകളിൽ ഉണ്ടായിരുന്നു വെങ്കിലും അവർ ജോഡികളല്ലായിരുന്നു, ചേട്ടനും അനുജത്തിയുമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കൊച്ചുകുരുവീ വാ

അഭയദേവ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി ലീല
2

ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു

അഭയദേവ് വി ദക്ഷിണാമൂർത്തി രേണുക, വിനോദിനി, കോറസ്
3

കമനീയ കേരളമേ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, രേണുക
4

കമനീയ കേരളമേ (bit)

അഭയദേവ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
5

കൂട്ടിലെ കിളിയാണു ഞാന്‍

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
6

മുന്നോട്ടു പോകൂ സഹജാ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ബി ശ്രീനിവാസ്
7

ഓമനക്കണ്ണാ താമരക്കണ്ണാ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
8

തേടിത്തേടി അലഞ്ഞു ഞാന്‍

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, പി ബി ശ്രീനിവാസ്
9

വരുമോ വരുമോ ഗോകുലപാലാ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
10

വിഘ്നങ്ങളൊക്കെയും തീര്‍ത്തരുളീടുന്ന‌

അഭയദേവ് വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.