താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Mudiyanaya Puthran (Malayalam Movie)
തിരക്കഥ:
സംഭാഷണം:
റിലീസ് തിയ്യതി:
Friday, 22 December, 1961

Actors & Characters

Cast:
ActorsCharacter
രാജൻ
ഗോപാലപിള്ള
ചാത്തൻ പുലയൻ
ചെല്ലമ്മ
രാധ
വാസു
കേളൻ ശാസ്ത്രി
കൃഷ്ണൻ നായർ
രാജന്റെ അമ്മ
കരടിക്കുട്ടപ്പൻ

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
രാമു കാര്യാട്ട്
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 961

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

തോപ്പിൽ ഭാസിയുടെ ഇതേ പേരിലുള്ള പ്രശസ്ത നാടകത്തിന്റെ അഭ്രാവിഷ്ക്കാരമാണ് ഈ ചിത്രം. നാടകത്തിൽ ഒ. മാധവൻ അഭിനയിച്ചു വിജയിപ്പിച്ച കഥാപാത്രം സത്യനാണ് സിനിമയിൽ അവതരിപ്പിച്ചത്. ‘ആന്റിഹീറോ‘ നായകൻ തന്നെയാകുന്ന ആദ്യചിത്രം. സത്യന്റെ അഭിനയജീവിതത്തിലെ വഴിമാറ്റവുമായി ഈ സിനിമ പ്രഖ്യാപിച്ചു.. "കുറെ കുപ്പിവളച്ചില്ലുകളെ ഒരാൾ ഭയപ്പെടുകയോ" എന്ന നായകവിശേഷവാചകം അക്കാലത്ത് പ്രസിദ്ധമായിരുന്നു. നാടകത്തിൽ നിന്നും, നാടകീയത കുറച്ച് സിനിമാ ആക്കിയെടുക്കുന്നതിൽ രാമു കാര്യാട്ട് വിജയിച്ചിട്ടുണ്ട്. നായകനെ ശല്യപ്പെടുത്തുന്ന മുതലാളി, തൊഴിലാളി നേതാവ്, മുതലാളിയുടെ ഗുണ്ട എന്നിങ്ങനെ മലയാളസിനിമയിൽ പിന്നീട് സ്ഥിരം കയറിപ്പറ്റിയ കഥാപാത്രങ്ങളൂടെ ആ‍ദ്യരംഗപ്രവേശമാണ് ഈ ചിത്രം.

കഥാസംഗ്രഹം:

ഫ്യൂഡൽ വ്യവസ്ഥിതിയോടു പൊരുതി റിബലാകുന്ന, മുതലാളിത്തത്തോടു ഏറ്റുമുട്ടി ത്യാഗിയാകുന്ന നായകന്റെ കഥയാണ് മുടിയനായ പുത്രൻ. താൻ സ്നേഹിച്ചിരുന്ന രാധ സ്വന്തം ചേട്ടന്റെ ഭാര്യയാകുന്നത് സഹിച്ചവനാണ് രാജൻ. പുലയത്തി ചെല്ലമ്മയുടെ കയ്യിൽ കടന്നു പിടിച്ച് അവളുടെ കരിവളകൾ പൊട്ടിച്ചവനാണ് മിക്കവാറും ഒറ്റയാനായിക്കഴിഞ്ഞ ധിക്കാരി രാജൻ. ചേട്ടന്റെ ഒത്താശയോടെയാണ് രാജനെ ഗുണ്ടകൾ അടിച്ചു വീഴ്ത്തിയത്. തൊഴിലാളി നേതാവായ വാസുവാണ് സഹായത്തിനു ഉണ്ടായിരുന്നത്. പരുക്കനായിത്തീർന്ന രാജൻ ആരോടും വഴങ്ങാതായി. ചാത്തൻ പുലയന്റെ മാടത്തിൽ അഭയം തേടേണ്ടി വന്ന രാജൻ സ്നേഹമെന്തെന്ന് മനസ്സിലാക്കുന്നത് പുലയരുടെ നിഷ്ക്കളങ്കതയിൽക്കൂടിയാണ്. ചാത്തൻ പുലയന്റെ മകൾ ചെല്ലമ്മയുടെ ശുശ്രൂഷ രാജനെ മയപ്പെടുത്തുന്നതോടൊപ്പം അവളുടെ പ്രേമഭാജനവുമാകുകയാണ്. രാജന്റെ ചേട്ടൻ ഗോപാലപിള്ളയുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അവശതകൾക്ക് പരിഹാരത്തിനു പണിമുടക്കുന്നു. മുതലാളിയുടെ ഗുണ്ട കരടിക്കുട്ടപ്പൻ കൊല്ലപ്പെടുന്നത് രാജന്റെ കത്തി കൊണ്ടാണെങ്കിലും രാജൻ നിരപരാധിയാണ്. പക്ഷെ സ്വന്തം ജ്യേഷ്ഠൻ എതിരേ സാക്ഷി പറയുമെന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ. വാസു പോലീസ് പ്ടിയിൽ പെട്ടപ്പോൾ തൊഴിലാളികൾക്ക് അങ്ങനെയൊരു പ്രഗൽഭനെതാവിനെ നഷ്ടപ്പെടാതിരിക്കാൻ രാജൻ കുറ്റം ഏറ്റെടുത്ത് പോലീസിനു പിടി കൊടുക്കാൻ തീരുമാനിക്കുന്നു. രാധയുടെ കയ്യിൽ നിന്നും ഒരു സഹോദരിയുടെ എന്ന മട്ടിൽ ഒരു കപ്പ് കാപ്പി കുടിയ്ക്കുക, താൻ ശൂന്യമാക്കിയ ചെല്ലമ്മയുടെ കൈകളിൽ അഞ്ചാറു കരിവളയിടുക, തനിക്കു പകരമായി അവളെ അമ്മയുടെ കയ്യിൽ ഏൽ‌പ്പിക്കുക ഇതൊക്കെയാണ് രാജന്റെ അന്തിമാഭിലാഷങ്ങൾ.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഓണത്തുമ്പീ ഓണത്തുമ്പീ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കവിയൂർ രേവമ്മ
2

ചഞ്ചല ചഞ്ചല സുന്ദരപാദം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല, കവിയൂർ രേവമ്മ
3

തേങ്ങിടല്ലേ തേങ്ങിടല്ലേ (bit)

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ പി ഉദയഭാനു
4

പൊട്ടിച്ചിരിക്കരുതേ ചിലങ്കേ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
5

പുൽമാടമാണേലും പൂമേടയാണെലും

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്ത പി നായർ
6

മയിലാടും മല മാമല പൂമല

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്ത പി നായർ
7

എല്ലാരും തട്ടണ് മുട്ടണ്

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ എസ് ജോർജ്, മെഹ്ബൂബ്, കവിയൂർ രേവമ്മ, ശാന്ത പി നായർ
8

ആ പോണതാര്

പി ഭാസ്ക്കരൻ എം എസ് ബാബുരാജ്
9

തേങ്ങിടല്ലേ തേങ്ങിടല്ലേ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്ത പി നായർ
10

എത്ര മനോഹരമാണവിടത്തെ

ജി ശങ്കരക്കുറുപ്പ് എം എസ് ബാബുരാജ് ശാന്ത പി നായർ
11

പച്ചനെല്ല് ഏലേലം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കോറസ്
12

തിന്നക്കം തെയ്യക്കം തകതൈത

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ എസ് ജോർജ്, മെഹ്ബൂബ്, ശാന്ത പി നായർ, കോറസ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.