താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sheela
Date of Birth:
Wednesday, 24 March, 1948
സംവിധാനം: 2
കഥ: 2
തിരക്കഥ: 1

അഭിനേത്രി, സംവിധായിക.

ആന്റണി- ഗ്രേസി ദമ്പതികളുടെ മകളായി 1948 മാർച്ച 24 -ന് തൃശൂരിലെ കണിമംഗലത്താണ് ഷീലയുടെ ജനനം. ക്ലാര എന്നായിരുന്നു യഥാർത്ഥ പേര്. റെയിൽവേ ടിക്കറ്റ് എക്‌സാമിനറായിരുന്ന പിതാവിന്റെ സ്ഥലം മാറ്റം കാരണം പലയിടത്തായിട്ടായിരുന്നു ഷീലയുടെ വിദ്യാഭ്യാസം. കടുത്ത സാമ്പത്തികക്ലേശങ്ങൾ അനുഭവപ്പെട്ടിരുന്ന അവർക്ക് പത്താം ക്ലാസിൽ വച്ചുതന്നെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടതായി വന്നു. കോയമ്പത്തൂരിലെ റെയിൽവേക്ലബ് വാർഷികത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച നാടകത്തിലെ നായികയ്ക്ക് പകരമായിട്ടാണ് ഷീല അഭിനയരംഗത്തെത്തുന്നത്.

എസ്. എസ്. രാജേന്ദ്രന്റെ നാടകത്തിൽ അഭിനയിക്കുന്നതിനിടെ നടി ടി.ആർ. രാജകുമാരിയുടെ സഹോദരൻ ടി.ആർ. രാമണ്ണ അവരെ പാശം എന്ന സിനിമയിലേയ്ക്ക് ക്ഷണിച്ചു. പാശത്തിന്റെ സെറ്റിൽ വച്ച് നായകൻ എം.ജി.ആർ അവരുടെ പേര് സരസ്വതീദേവി എന്നാക്കി മാറ്റി. യാദൃച്ഛികമായി പാശത്തിന്റെ സെറ്റിലെത്തിയ പി.ഭാസ്കരൻ മാസ്റ്റർ സരസ്വതിയെ തന്റെ പുതിയ ചിത്രമായ ഭാഗ്യജാതകത്തിലേയ്ക്ക് നായികയായി തെരെഞ്ഞെടുത്തു. സരസ്വതിദേവിക്ക് ഷീല എന്ന് പേര് നൽകിയതും ഭാസ്കരൻ മാസ്റ്ററായിരുന്നു. ഭാഗ്യജാതകം അക്ഷരാർത്ഥത്തിൽ ഷീലയുടെ ജാതകം തന്നെ തിരുത്തിയെഴുതി.

ഏകദേശം രണ്ട് പതിറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിറസാന്നിദ്ധ്യമായിരുന്നു ഷീല. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന, വാഴ്‌വേമായം തുടങ്ങിയ സിനിമകളിലെ അഭിനയം ഷീലയെ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രികളുടെ നിരയിലേക്ക് കൈപിടിച്ചുയർത്തി.

ഒരു നായകനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായികയായി അഭിനയിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡ് ഷീലയുടെ പേരിൽ കുറിയ്ക്കപ്പെട്ടു. പ്രേംനസീറിന്റെ നായികയായി 107 ചിത്രങ്ങളിൽ ഷീല പ്രത്യക്ഷപ്പെട്ടു. നായികയായി തിളങ്ങി നിൽക്കെ തന്നെ ‘യക്ഷഗാനം’, ‘ശിഖരങ്ങൾ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ രണ്ട് ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംഭാഷണവും ഷീല തന്നെ നിർവഹിച്ചു. പിന്നീട് നിരവധി ടെലിഫിലിമുകളും സീരിയലുകളും സംവിധാനം ചെയ്തു. മലയാളത്തിൽ പ്രേംനസീർ, സത്യൻ, മധു, ജയൻ തുടങ്ങിയവരുടെ നായികയായി തിളങ്ങിയ ഷീല തമിഴിൽ കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരോടൊപ്പവും അഭിനയിച്ചു.

ഒരു എഴുത്തുകാരി കൂടിയായ ഷീല ‘കുയിലിന്റെ കൂട്’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ രചിച്ചിട്ടുള്ള ഷീല ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

തമിഴ് നടൻ രവിചന്ദ്രനായിരുന്നു അദ്യ ഭർത്താവ്. പിന്നീട് ജോർജ്ജിനെ വിവാഹം ചെയ്തു. 'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ' എന്ന സിനിമയിൽ നായകനായ വിഷ്ണു ആണ് ഏക മകൻ.

അവാർഡുകൾ:

  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്: 2007 ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്
  • ഫിലിംഫെയർ അവാർഡ് - 1977 ഏറ്റവും നല്ല നടി
  • കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച നടി (1969, 1971, 1976)
  • കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച രണ്ടാമത്തെ നടി (2004‌)
  • ദേശീയ ചലച്ചിത്ര അവാർഡ് - മികച്ച രണ്ടാമത്തെ നടി (2005)

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ശിഖരങ്ങൾ ഷീല 1979
യക്ഷഗാനം 1976

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഭാഗ്യജാതകം രാധ പി ഭാസ്ക്കരൻ 1962
സുശീല ഹേമ കെ എസ് സേതുമാധവൻ 1963
നിണമണിഞ്ഞ കാൽ‌പ്പാടുകൾ അമ്മിണി എൻ എൻ പിഷാരടി 1963
ഡോക്ടർ ഡോ : ജയശ്രീ എം എസ് മണി 1963
കാട്ടുമൈന നീലി എം കൃഷ്ണൻ നായർ 1963
മൂടുപടം അമ്മുക്കുട്ടി രാമു കാര്യാട്ട് 1963
കുടുംബിനി ജാനകി പി എ തോമസ് 1964
കുട്ടിക്കുപ്പായം സഫിയ എം കൃഷ്ണൻ നായർ 1964
ഭർത്താവ് സുമതി എം കൃഷ്ണൻ നായർ 1964
ഒരാൾ കൂടി കള്ളനായി ആയിഷ പി എ തോമസ് 1964
ഒരേ ഭൂമി ഒരേ രക്തം നാരായണൻകുട്ടി വല്ലത്ത് 1964
അയിഷ ആമിന എം കുഞ്ചാക്കോ 1964
കറുത്ത കൈ ലത എം കൃഷ്ണൻ നായർ 1964
അൾത്താര റബേക്ക പി സുബ്രഹ്മണ്യം 1964
കാത്തിരുന്ന നിക്കാഹ് ലൈല എം കൃഷ്ണൻ നായർ 1965
ദാഹം നഴ്സ് ലത കെ എസ് സേതുമാധവൻ 1965
മുതലാളി ദേവകി എം എ വി രാജേന്ദ്രൻ 1965
കടത്തുകാരൻ മാധുരി എം കൃഷ്ണൻ നായർ 1965
പട്ടുതൂവാല സെലിൻ പി സുബ്രഹ്മണ്യം 1965
കാവ്യമേള ശ്രീദേവി എം കൃഷ്ണൻ നായർ 1965

കഥ

ചിത്രം സംവിധാനം വര്‍ഷം
ശിഖരങ്ങൾ ഷീല 1979
ഒന്നു ചിരിക്കൂ പി ജി വിശ്വംഭരൻ 1983

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ശിഖരങ്ങൾ ഷീല 1979

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച സഹനടി 2004 അകലെ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ നടി 2004 അകലെ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1976 അനുഭവം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1971 ഉമ്മാച്ചു
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1971 ഒരു പെണ്ണിന്റെ കഥ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1971 ശരശയ്യ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1969 കള്ളിച്ചെല്ലമ്മ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.