താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1984 ഓഗസ്റ്റിൽ തമിഴ് നാട്ടിലെ ട്രിച്ചിയിൽ ജനിച്ചു. അച്ഛൻ ഡൽഹി സ്വദേശിയും അമ്മ തമിഴുമാണ്. റോമ അസ്രാണി എന്നാണ് യഥാർത്ഥ പേര്. മോഡലിംഗിലൂടെയാണ് റോമ സിനിമയിലെത്തുന്നത്. 2005- ൽ തെലുങ്കു ചിത്രമായ Mr. Errababu- വിലാണ് റോമ ആദ്യമായി അഭിനയിയ്ക്കുന്നത്. അതിനുശേഷം 2006- ൽ Kadhale En Kadhale എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. 2006-ലാണ് റോമ മലയാളത്തിലെത്തുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന സിനിമയിൽ പ്രധാന റോൾ ചെയ്തുകൊണ്ടായിരുന്നു റോമയുടെ മലയാള സിനിമയിലെ തുടക്കം. നോട്ട്ബുക്കിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് റോമയ്ക്ക് ലഭിച്ചു. 2007 - ൽ ദിലീപിന്റെ നായികയായി ജൂലൈ 4 എന്ന സിനിമയിലും, പൃഥ്വിരാജിന്റെ നായികയായി ചോക്ലേറ്റ് എന്ന സിനിമയിലും അഭിനയിച്ചു. അതോടെ റോമ മലയാളികളുടെ പ്രിയ നടിയായി തീർന്നു. തുടർന്ന് മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ട്രാഫിക്ക് എന്നിവയുൾപ്പെടെ ഇരുപത്തിഅഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2008- ൽ കന്നഡ ചിത്രമായ Aramane- യിൽ റോമ നായികയായി. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ റോമ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നോട്ട്ബുക്ക് | റോഷൻ ആൻഡ്ര്യൂസ് | 2006 | |
| ജൂലൈ 4 | ശ്രീപ്രിയ | ജോഷി | 2007 |
| ചോക്ലേറ്റ് | ആൻ മാത്യൂസ് | ഷാഫി | 2007 |
| ഷേക്സ്പിയർ എം എ മലയാളം | അല്ലി | ഷൈജു-ഷാജി, ഷാജി അസീസ് | 2008 |
| ലോലിപോപ്പ് | ജെന്നി | ഷാഫി | 2008 |
| മിന്നാമിന്നിക്കൂട്ടം | റോസ്‌മേരി | കമൽ | 2008 |
| കളേഴ്‌സ് | പിങ്കി | രാജ്ബാബു | 2009 |
| ഉത്തരാസ്വയംവരം | ഉത്തര മഹാദേവൻ എന്ന പൊന്നു | രമാകാന്ത് സർജു | 2009 |
| ബോംബെ മാർച്ച് 12 | ആബിദ | ബാബു ജനാർദ്ദനൻ | 2011 |
| ചാപ്പാ കുരിശ് | ആൻ | സമീർ താഹിർ | 2011 |
| കഥയിലെ നായിക | അർച്ചന | ദിലീപ് | 2011 |
| ട്രാഫിക്ക് | മിറിയം | രാജേഷ് പിള്ള | 2011 |
| ഗ്രാന്റ്മാസ്റ്റർ | ബീന | ബി ഉണ്ണികൃഷ്ണൻ | 2012 |
| ഫെയ്സ് 2 ഫെയ്സ് | ഡോ. ഉമ | വി എം വിനു | 2012 |
| കാസനോവ | ആൻ മേരി | റോഷൻ ആൻഡ്ര്യൂസ് | 2012 |
| നമസ്തേ ബാലി | അന്നമ്മ | കെ വി ബിജോയ് | 2015 |
| സത്യ | ദീപൻ | 2017 | |
| വെള്ളേപ്പം | പ്രവീൺ രാജ് പൂക്കാടൻ | 2026 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മൊഹബ്ബത്ത് | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2011 |