റോമ

Roma
Date of Birth:
Saturday, 25 August, 1984

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1984 ഓഗസ്റ്റിൽ തമിഴ് നാട്ടിലെ ട്രിച്ചിയിൽ ജനിച്ചു. അച്ഛൻ ഡൽഹി സ്വദേശിയും അമ്മ തമിഴുമാണ്. റോമ അസ്രാണി എന്നാണ് യഥാർത്ഥ പേര്. മോഡലിംഗിലൂടെയാണ് റോമ സിനിമയിലെത്തുന്നത്. 2005- ൽ തെലുങ്കു ചിത്രമായ Mr. Errababu- വിലാണ് റോമ ആദ്യമായി അഭിനയിയ്ക്കുന്നത്. അതിനുശേഷം 2006- ൽ Kadhale En Kadhale എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. 2006-ലാണ് റോമ മലയാളത്തിലെത്തുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന സിനിമയിൽ പ്രധാന റോൾ ചെയ്തുകൊണ്ടായിരുന്നു റോമയുടെ മലയാള സിനിമയിലെ തുടക്കം. നോട്ട്ബുക്കിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് റോമയ്ക്ക് ലഭിച്ചു. 2007 - ൽ ദിലീപിന്റെ നായികയായി ജൂലൈ 4 എന്ന സിനിമയിലും, പൃഥ്വിരാജിന്റെ നായികയായി ചോക്ലേറ്റ് എന്ന സിനിമയിലും അഭിനയിച്ചു. അതോടെ റോമ മലയാളികളുടെ പ്രിയ നടിയായി തീർന്നു. തുടർന്ന് മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ട്രാഫിക്ക് എന്നിവയുൾപ്പെടെ ഇരുപത്തിഅഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2008- ൽ കന്നഡ ചിത്രമായ Aramane- യിൽ റോമ നായികയായി. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ റോമ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നോട്ട്ബുക്ക് റോഷൻ ആൻഡ്ര്യൂസ് 2006
ജൂലൈ 4 ശ്രീപ്രിയ ജോഷി 2007
ചോക്ലേറ്റ് ആൻ മാത്യൂസ് ഷാഫി 2007
ഷേക്സ്പിയർ എം എ മലയാളം അല്ലി ഷൈജു-ഷാജി, ഷാജി അസീസ് 2008
ലോലിപോപ്പ് ജെന്നി ഷാഫി 2008
മിന്നാമിന്നിക്കൂട്ടം റോസ്‌മേരി കമൽ 2008
കളേഴ്‌സ് പിങ്കി രാജ്ബാബു 2009
ഉത്തരാസ്വയംവരം ഉത്തര മഹാദേവൻ എന്ന പൊന്നു രമാകാന്ത് സർജു 2009
ട്രാഫിക്ക് മിറിയം രാജേഷ് പിള്ള 2011
ബോംബെ മാർച്ച് 12 ആബിദ ബാബു ജനാർദ്ദനൻ 2011
ചാപ്പാ കുരിശ് ആൻ സമീർ താഹിർ 2011
കഥയിലെ നായിക അർച്ചന ദിലീപ് 2011
ഗ്രാന്റ്മാസ്റ്റർ ബീന ബി ഉണ്ണികൃഷ്ണൻ 2012
ഫെയ്സ് 2 ഫെയ്സ് ഡോ. ഉമ വി എം വിനു 2012
കാസനോവ ആൻ മേരി റോഷൻ ആൻഡ്ര്യൂസ് 2012
നമസ്തേ ബാലി അന്നമ്മ കെ വി ബിജോയ്‌ 2015
സത്യ ദീപൻ 2017
വെള്ളേപ്പം പ്രവീൺ രാജ് പൂക്കാടൻ 2026

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മൊഹബ്ബത്ത് ഈസ്റ്റ് കോസ്റ്റ് വിജയൻ 2011