താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Dinesh Panicker

മലയാള ചലച്ചിത്ര,സീരിയൽ നടൻ,നിർമ്മാതാവ്. കെ പി പണിക്കരുടെയും രാജകുമാരിയുടെയും മകനായി തൃശ്ശൂർ ജില്ലയിൽ ജനിച്ചു. രസതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം ദിനേശ് പണിക്കർ മെഡിക്കൽ റെപ്പായി ജോലിയിൽ പ്രവേശിച്ചു. ജോലിസംബന്ധമായി ഉദയ സ്റ്റുഡിയോയുടെ അടുത്ത് താമസിയ്ക്കുമ്പോൾ ദിനേശ് പണിയ്ക്കർ സിനിമാ പ്രവർത്തകരുമായി സൗഹൃദത്തിലായി. അങ്ങിനെ 1980 ൽ സഞ്ചാരി എന്ന സിനിമയിൽ പ്രേംനസീറിന്റെ ഡൂപ്പായിട്ടാണ് ആദ്യ സിനിമാഭിനയം. പിന്നീട് ധന്യ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിലും അദ്ദേഹം അഭിനയിച്ചു.

അപ്പോഴേയ്ക്കും തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയ ദിനേശ് പണിക്കർ. ബിസിനസ്സിലേയ്ക്ക് തിരിഞ്ഞു. കേരളത്തിൽ ആദ്യത്തേത് എന്നു പറയാവുന്ന ഒരു വീ‍ഡിയോ ലൈബ്രറി അദ്ദേഹം തിരുവനന്തപുരത്ത് തുടങ്ങി. അന്ന് മലയാളത്തിൽ വീഡിയോ കോപ്പി റൈറ്റ് ഇല്ല. ദുബായിയിൽ നിന്ന് കാസറ്റുകൾ ഇറങ്ങുകയാണ് പതിവ്. ദിനേശ് പണിക്കരാണ് മലയാള സിനിമയിൽ ആദ്യമായി വീഡിയോ കോപ്പിറൈറ്റ് വാങ്ങുന്നത്. മോഹൻ ലാൽ നായകനായ ജനുവരി ഒരു ഓർമ്മ എന്ന സിനിമയുടെയായിരുന്നു കോപ്പിറൈറ്റ്. സിബിമലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ കിരീടം എന്ന സിനിമയുടെ സഹ നിർമ്മാതാവായിട്ടായിരുന്നു ദിനേശ് പണിക്കരുടെ സിനിമയിലേയ്ക്കുള്ള രണ്ടാം വരവ്. രജപുത്രൻ, പ്രണയവർണ്ണങ്ങൾ.. എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങൾ അദ്ധേഹം നിർമ്മിച്ചു. രോഹിത് ഫിലിംസിന്റെ ബാനറിലായിരുന്നു സിനിമകൾ നിർമ്മിച്ചിരുന്നത്. നിർമ്മിച്ച ചിത്രങ്ങളിൽ ചിലത് സാമ്പത്തികമായി പരാജയപ്പെട്ടത് ദിനേശ് പണിക്കർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിയതിനാൽ സിനിമാ നിർമ്മാണത്തിൽ നിന്നും അദ്ദേഹം പിന്മാറി.

സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക തകർച്ചയിൽ വിഷമിച്ച ദിനേശ് പണിക്കരെ പിന്നീട് സഹായിച്ചത് ടെലിവിഷൻ പരമ്പരകളാണ്. 2003 ൽ കെ കെ രാജീവ് സംവിധാനം ചെയ്ത സ്വപ്നം എന്ന സീരിയലിലാണ് അദ്ദേഹം ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് പതിനഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. 2007 ൽ റോക്ക് എൻ റോൾ എന്ന സിനിമയിലൂടെ ദിനേശ് പണിക്കർ സിനിമാഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. തുടർന്ന് അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

ദിനേശ് പണിക്കരുടെ ഭാര്യ രോഹിണി സ്ക്കൂൾ അദ്ധ്യാപികയാണ്. രണ്ടു മക്കൾ രോഹിത്, രൂപേഷ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചരിത്രം ന്യൂറോളജിസ്റ്റ് ജി എസ് വിജയൻ 1989
സ്മാർട്ട് സിറ്റി മോഹൻ ദാസ് കാരംവേലി ബി ഉണ്ണികൃഷ്ണൻ 2006
റോക്ക് ൻ റോൾ ദയയുടെ അച്ഛൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2007
മിഴികൾ സാക്ഷി ദേവസ്വം മാനേജർ അശോക് ആർ നാഥ് 2008
പരുന്ത് ദിവാകരൻ കോണ്ട്രാക്ടർ എം പത്മകുമാർ 2008
ഷേക്സ്പിയർ എം എ മലയാളം ഷൈജു-ഷാജി, ഷാജി അസീസ് 2008
ഭൂമി മലയാളം ടി വി ചന്ദ്രൻ 2009
സദ്ഗമയ ഹരികുമാർ 2010
ചേകവർ സജീവൻ 2010
കന്യാകുമാരി എക്സ്പ്രസ് ടി എസ് സുരേഷ് ബാബു 2010
കോളേജ് ഡേയ്സ് അനുവിന്റെ അച്ഛൻ രാമചന്ദ്രൻ ജിയെൻ കൃഷ്ണകുമാർ 2010
ജനകൻ സജി പരവൂർ 2010
തത്ത്വമസി സുനിൽ 2010
ഒരു നാൾ വരും മഹേഷ് ടി കെ രാജീവ് കുമാർ 2010
കഥയിലെ നായിക ദിലീപ് 2011
ചാപ്പാ കുരിശ് സാമുവൽ സമീർ താഹിർ 2011
ലക്കി ജോക്കേഴ്സ് സുനിൽ 2011
ഹീറോ ഹോം മിനിസ്റ്റർ ദീപൻ 2012
ഈ അടുത്ത കാലത്ത് ആഭ്യന്തര മന്ത്രി അരുൺ കുമാർ അരവിന്ദ് 2012
തൽസമയം ഒരു പെൺകുട്ടി ആനന്ദ് പൈ ടി കെ രാജീവ് കുമാർ 2012

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രണയവർണ്ണങ്ങൾ സിബി മലയിൽ 1998
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.