താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Indraja
Date of Birth:
ചൊവ്വ, 17 October, 1978

ചെന്നൈയിലെ ഒരു തെലുഗു ബ്രാഹ്മിൺ കുടുംബത്തിലാണ് ഇന്ദ്രജയുടെ ജനനം. രാജാത്തി എന്നായിരുന്നു യഥാർത്ഥ നാമം. സംഗീത കുടുംബമാകയാൽ വളരെ ചെറുപ്പത്തിലെ രാജാത്തി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചിരുന്നു. അതിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന ഇന്ദ്രജ സ്കൂൾ പഠനകാലത്ത് സംഗീത, നൃത്ത മത്സരങ്ങളിലും നാടക അഭിനയത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു.

1993 -ൽ രജനികാന്ത് നായകനായ Uzhaippali എന്ന സിനിമയിൽ ബാലനടിയായിട്ടാണ് സിനിമാഭിനയ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് ചില സിനിമകളിൽ കൂടി ബാലനടിയായി അഭിനയിച്ചതിനുശേഷം Jantar Mantar എന്ന തെലുഗു സിനിമയിലൂടെ ഇന്ദ്രജ നായികയായി. രാജാത്തി എന്ന പേര് മാറ്റി ഇന്ദ്രജ എന്ന പേര് സ്വീകരിക്കുന്നത് ഈ സിനിമയിൽ അഭിനയിച്ചതോടെയായിരുന്നു. അതിനുശേഷം അഭിനയിച്ച Yamaleela എന്ന തെലുഗുചിത്രം വലിയ വിജയമായതോടെ ഇന്ദ്രജ മുൻനിര നായികാപദവിയിലേക്കുയർന്നു. തുടർന്ന് Amaidhipadai എന്ന സിനിമയിൽ നായികയായിക്കൊണ്ട് തമിഴ് സിനമാരംഗത്തും അരങ്ങേറി. നിരവധി തെലുഗു, തമിഴ് സിനിമകളിൽ നായികയായി അഭിനയിച്ച ഇന്ദ്രജ 1999 -ൽ ദി ഗോഡ്മാൻ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് മലയാളത്തിൽ എത്തുന്നത്. ആ വർഷം തന്നെ ഉസ്താദ്, ഇൻഡിപ്പെൻഡൻസ്, എഫ് ഐ ആർ എന്നീ സിനിമകളിലും നായികയായി. ക്രോണിക്ക് ബാച്ചിലർ, മയിലാട്ടം എന്നിവയുൾപ്പെടെ പതിനഞ്ചിലധികം മലയാള സിനിമകളിൽ ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഇന്ദ്രജ അഭിനയിക്കുന്നുണ്ട്.

ടെലിവിഷൻ സീരിയൽ നടനും ബിസിനസ്സുകാരനുമായ മുഹമ്മദ് അബ്സർ ആണ് ഇന്ദജയുടെ ഭർത്താവ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദി ഗോഡ്മാൻ കെ മധു 1999
ഇൻഡിപ്പെൻഡൻസ് സിന്ധു വിനയൻ 1999
എഫ്. ഐ. ആർ. ലൈല ഗഫൂർ ഷാജി കൈലാസ് 1999
ഉസ്താദ് ക്ഷമ സിബി മലയിൽ 1999
ശ്രദ്ധ ഐ വി ശശി 2000
ഉന്നതങ്ങളിൽ ജോമോൻ 2001
കൃഷ്ണാ ഗോപാൽകൃഷ്ണ ബാലചന്ദ്ര മേനോൻ 2002
ചേരി എ ഡി ശിവചന്ദ്രൻ 2003
വാർ ആൻഡ് ലൗവ് ക്യാപ്റ്റൻ ഹേമ വർമ്മ വിനയൻ 2003
ക്രോണിക്ക് ബാച്ചിലർ ഭവാനി സിദ്ദിഖ് 2003
അച്ഛന്റെ കൊച്ചുമോൾക്ക് രാജൻ പി ദേവ് 2003
അഗ്നിനക്ഷത്രം അമ്മ കരീം 2004
താളമേളം നിസ്സാർ 2004
മയിലാട്ടം വി എം വിനു 2004
നരകാസുരൻ കെ ആർ രാംദാസ് 2006
ഹൈവേ പോലീസ് പ്രസാദ് വാളച്ചേരിൽ 2006
ഇന്ദ്രജിത്ത് കെ കെ ഹരിദാസ് 2007
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.