താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sreenath
Date of Birth:
Sunday, 26 August, 1956
Date of Death:
Friday, 23 April, 2010

മലയാള ചലച്ചിത്രനടൻ. തൃശ്ശൂർ ജില്ലയിലെ കുഴൂരിൽ കമലാലയത്തിൽ (തോപ്പിൽ ഇഞ്ചിയൂർ വീട്ടിൽ) ബാലകൃഷ്ണൻ‌നായരുടെയും കമലാദേവിയുടേയും മകനായി 1956 ഓഗസ്റ്റ് 26-ന് ജനിച്ചു. 1980-ൽ ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് അഭിനയ രംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം... തുടങ്ങി കുറച്ചു സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. കൂടാതെ സഹനായകനായും സ്വഭാവ നടനായും നൂറിലധികം സിനിമകളിൽ ശ്രീനാഥ് അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കുറഞ്ഞപ്പോൾ അദ്ദേഹം ടെലിവിഷൻ സീരിയലുകളിലേയ്ക്ക് മാറി. സീരിയലുകളിൽ മികച്ച വേഷങ്ങളിലൂടെ ശ്രീനാഥ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി.

പ്രശസ്ത നടി ശാന്തീകൃഷ്ണയെയായിരുന്നു ശ്രീനാഥ് വിവാഹം ചെയ്തിരുന്നത്. ശ്രീനാഥും ശാന്തീകൃഷ്ണയും നായികാനായകൻമാരായി ഒന്നിച്ച് ചില സിനിമകളിൽ അഭിനയിച്ചിരുന്നു. അതിനെത്തുടർന്ന് അവർ പ്രണയത്തിലാകുകയും 1984-ൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ അവരുടെ കുടുംബജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന് 1995-ൽ അവർ വിവാഹ മോചിതരായി. ശ്രീനാഥ് പിന്നീട് ലതയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ അവർക്ക് ഒരു മകനുണ്ട്. വിശ്വജിത്ത് ശ്രീനാഥ്.

ശ്രീനാഥ് രാഷ്ട്രീയത്തിൽ ഇറങ്ങുകയും 2009-ൽ ശിവസേനയുടെ സ്ഥാനാർത്തിയായി ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിയ്ക്കുകയും ചെയ്തിട്ടുണ്ട്. 2009-ൽ കേരളകഫേ എന്ന ചിത്രത്തിലാണ് ശ്രീനാഥ് അവസാനമായി അഭിനയിക്കുന്നത്. 2010 ഏപ്രിൽ 23-ന് കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ വെച്ച് ശ്രീനാഥിനെ മരിച്ച നിലയിൽ കാണപ്പെടുകയാണുണ്ടായത്.

അവാർഡുകൾ - Kerala State Television Awards Best Actor 2000

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ശാലിനി എന്റെ കൂട്ടുകാരി ഉണ്ണികൃഷ്ണൻ മോഹൻ 1980
സത്യം രാമകൃഷ്ണൻ നായർ എം കൃഷ്ണൻ നായർ 1980
കലിക സക്കറിയ ബാലചന്ദ്ര മേനോൻ 1980
താളം മനസ്സിന്റെ താളം രാജു എ ടി അബു 1981
അരയന്നം വിജയൻ പി ഗോപികുമാർ 1981
അട്ടിമറി ബാബു ജെ ശശികുമാർ 1981
ഊതിക്കാച്ചിയ പൊന്ന് ഡോ സാമുവൽ പി കെ ജോസഫ് 1981
ഇതു ഞങ്ങളുടെ കഥ രഘു പി ജി വിശ്വംഭരൻ 1982
പൂവിരിയും പുലരി രഘു ജി പ്രേംകുമാർ 1982
ചിലന്തിവല സുരേഷ് വിജയാനന്ദ് 1982
കിലുകിലുക്കം അഡ്വ. വിശ്വനാഥ് ബാലചന്ദ്ര മേനോൻ 1982
സന്ധ്യ മയങ്ങും നേരം മോഹൻ ഭരതൻ 1983
വിസ ബാലൻ ബാലു കിരിയത്ത് 1983
സ്വപ്നലോകം ജോൺ പീറ്റേഴ്സ് 1983
ബെൽറ്റ് മത്തായി ടോണി ടി എസ് മോഹൻ 1983
ഈണം വിജയൻ ഭരതൻ 1983
കിങ്ങിണിക്കൊമ്പ് ജയൻ അടിയാട്ട് 1983
സാഗരം ശാന്തം ഡോക്ടർ മദൻ മോഹൻ പി ജി വിശ്വംഭരൻ 1983
മംഗളം നേരുന്നു മധു മോഹൻ 1984
ഓടരുതമ്മാവാ ആളറിയാം ഗോവിന്ദ് പ്രിയദർശൻ 1984
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.