താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Kaveri
Date of Death:
Wednesday, 24 October, 1979

തെന്നിന്ത്യൻ ചലച്ചിത്ര താരം. കോട്ടയം ജില്ലയിലെ തിരുവല്ല കാവുഭാഗത്ത് ജനിച്ചു. അച്ഛൻ മുരളീധരൻ. 1986-ൽ അമ്മാനം കിളി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കാവേരി സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കുറച്ചു സിനിമകളിൽ കാവേരി ബാലതാരമായി അഭിനയിച്ചു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കാവേരി ബാലതാരമായി അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ട സിനിമയാണ്. 1996-ൽ മമ്മൂട്ടിനായകനായ ഉദ്യാനപാലകൻ എന്ന സിനിമയിൽ നായികയായതോടെയാണ് കാവേരി പ്രശസ്തിയിലേയ്ക്കുയരുന്നത്. തുടർന്ന് ഇരുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാവേരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി. മലയാളം,തമിഴ്,കന്നഡ,തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ കാവേരി നായികയായും സപ്പോർട്ടിംഗ് റോളുകളിലും അഭിനയിച്ചിട്ടുണ്ട്.

തെലുങ്കു സിനിമാ സംവിധായകൻ സൂര്യകിരണിനെയാണ് കാവേരി വിവാഹം ചെയ്തിരിയ്ക്കുന്നത്. 2005-ലായിരുന്നു അവരുടെ വിവാഹം.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇതാ സമയമായി പി ജി വിശ്വംഭരൻ 1987
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ വൽസലയുടെ ബാല്യം കമൽ 1988
അമ്മാനം കിളി 1988
മറുപുറം വിജി തമ്പി 1990
വേമ്പനാട് ശിവപ്രസാദ് 1991
ചമ്പക്കുളം തച്ചൻ ദേവിയുടെ കൂട്ടുകാരി കമൽ 1992
സദയം സിബി മലയിൽ 1992
അവൻ അനന്തപത്മനാഭൻ പ്രകാശ് കോളേരി 1993
മിഥുനം സുലോചനയുടെ അനിയത്തി പ്രിയദർശൻ 1993
പൊരുത്തം ആശ കലാധരൻ അടൂർ 1993
കന്നിനിലാവ് എം കെ മുരളീധരൻ 1993
ഭൂമിഗീതം സുഭാഷിണി കമൽ 1993
വാർദ്ധക്യപുരാണം രാജസേനൻ 1994
സുഖം സുഖകരം ബാലചന്ദ്ര മേനോൻ 1994
ഒരു അഭിഭാഷകന്റെ കേസ് ഡയറി സീത കെ മധു 1995
ദേവരാഗം ഭരതൻ 1996
ഉദ്യാനപാലകൻ ഇന്ദു ഹരികുമാർ 1996
ഗുരു ശ്യാമന്തക രാജീവ് അഞ്ചൽ 1997
ഗുരുശിഷ്യൻ ശശി ശങ്കർ 1997
കിലുകിൽ പമ്പരം തുളസീദാസ് 1997

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കങ്കാരു രാജ്ബാബു 2007
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.