ബ്രദർ ലക്ഷ്മൺ

Brother Lakshman
ബ്രദർ ലക്ഷ്മണൻ
സംഗീതം നല്കിയ ഗാനങ്ങൾ: 254

മദ്രാസ്സ്‌ യുനൈറ്റെഡ്‌ കോര്‍പ്പറേഷനിലൂടെയാണ്‌ അദ്ദേഹം സിനിമയിലെത്തിയത്‌. മെരിലാന്‍ഡ്‌ സ്വന്തമായി ചിത്രങ്ങള്‍ പുറത്തിറക്കാൻ തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടത്തെ സ്ഥിരം സംഗീതസംവിധായകനായി. 'ആത്മസഖി'യില്‍തുടങ്ങി കുറേകാലം ആ സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. തിരുനയിനാര്‍കുറിച്ചി - ബ്രദര്‍ലക്ഷ്മണ്‍കൂട്ടുകെട്ട്‌ കുറേ പ്രശസ്ത ഗാനങ്ങളെ സംഭാവന ചെയ്തു. 'മാനസ സഞ്ചരരേ' എന്ന കീര്‍ത്തനത്തിന്‍റെ ഈണത്തിലാണെങ്കിലും അവരുടെ 'ആത്മവിദ്യാലയമേ' എന്ന ഗാനം എന്നും ഓര്മ്മിക്കപ്പെടും. ബ്രഹ്മചാരിയായിരുന്നതുകൊണ്ടാണ്‌അദ്ദേഹത്തിന്‌ ബ്രദർ എന്ന വിശേഷണം കിട്ടിയത്‌.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ലോകമേ കാലം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ഘണ്ടശാല വെങ്കടേശ്വര റാവു 1952
ജലജല ജല്‍ജല്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ട്രിച്ചി ലോകനാഥൻ 1952
ജയം ജയം സ്ഥാനജയം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എൻ എൽ ഗാനസരസ്വതി 1952
മോഹനം മോഹനം മോഹനം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ലഭ്യമായിട്ടില്ല 1952
ആ നീലവാനിലെന്നാശകള്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ പി ലീല, ടി എ മോത്തി 1952
ഇരുമിഴിതന്നില്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ജിക്കി 1952
ആ നീല വാനിലെൻ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ 1952
കാറ്റിലാടി കണ്മയക്കും ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ പി ലീല 1952
ഇതോ ഹാ നിന്‍ നീതി ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ലഭ്യമായിട്ടില്ല 1952
കന്നിക്കതിരാടും നാള്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ പി ലീല, കോറസ് 1952
മറയുകയോ നീയെന്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ പി ലീല 1952
വരൂ വരൂ സോദരാ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ലഭ്യമായിട്ടില്ല 1952
ആഗതമായിതാ പുഷ്പകാലം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ലഭ്യമായിട്ടില്ല 1952
നീയേ ശരണമെന്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ലഭ്യമായിട്ടില്ല 1952
കാറ്റിലാടികണ്മയക്കും ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ടി എ മോത്തി, പി ലീല 1952
പ്രണയമോഹന സ്വപ്നശതങ്ങളാല്‍ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ഗോകുലപാലൻ , എൻ ലളിത 1953
ഓ പ്രേമമധുരമീ ജീവലോകമാകെ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ 1953
ആനന്ദരൂപൻ ആരിവനാരോ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ജിക്കി 1953
സകലം വിധിയല്ലേ പാരില്‍ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ മെഹ്ബൂബ് 1953
പാടൂ മാനസമേ പാടൂ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ജിക്കി 1953

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
ആന വളർത്തിയ വാനമ്പാടി പി സുബ്രഹ്മണ്യം 1959
Submitted 17 years 3 months ago by Pamaran.