ടി എ മോത്തി

T A Mothi
ആലപിച്ച ഗാനങ്ങൾ: 9

തമിഴ്, ഹിന്ദി സിനിമാരംഗത്ത് ശോഭിച്ചിരുന്ന റ്റി എ മോത്തി , ‘ആത്മശാന്തി’ എന്ന ചിത്രത്തിൽ ‘പനിനീർപ്പൂപോലെ’ എന്ന ഗാനം പി ലീലയുമൊത്ത് ആലപിച്ച് മലയാളസിനിമയിലെത്തി. പി ലീലയുടെകൂറ്റെയുള്ള യുഗ്മഗാനങ്ങൾ അദ്ദേഹത്തെ മലയാളത്തിൽ പ്രശസ്തനാക്കി. തമിഴിലെ ഗാനങ്ങളാണ് മോത്തിയുടെ ഏറ്റവും പ്രശസ്തഗാനങ്ങൾ. ‘ആത്മശാന്തി’ കൂടാതെ ‘ആത്മസഖി’, ‘വിശപ്പിന്റെ വിളി’ , ‘അൽഫോൻ‌സ ‘ എന്നിവയാണ് മോത്തിയുടെ മറ്റു മലയാളസിനിമകൾ.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കാറ്റിലാടികണ്മയക്കും ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1952
ആ നീലവാനിലെന്നാശകള്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1952
സഖിയാരോടും വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
മാനസവീണേ അൽഫോൻസ അഭയദേവ് ടി ആർ പാപ്പ 1952
വരുമോ അൽഫോൻസ എൻ എക്സ് കുര്യൻ ടി ആർ പാപ്പ 1952
സഖി ആരോടും അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
മധുമയമാ‍യ്​ പാടി ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ 1952
പനിനീർപ്പൂപോലെ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ 1952
ആനന്ദകാലമിനിമേൽ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ 1952
Submitted 12 years 11 months ago by Sandhya Rani.