താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ashokan
Date of Birth:
ചൊവ്വ, 23 May, 1961
ആലപിച്ച ഗാനങ്ങൾ: 2

മലയാളചലച്ചിത്രനടൻ. 1961 മെയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപാട്ടുള്ള ചേപ്പാട് എന്ന ഗ്രാമത്തിൽ ജനനം. അച്ഛൻ സമുദായത്തിൽ എൻ പി ഉണ്ണിത്താൻ,അമ്മ അഴകത്ത് സാവിത്രി. അവരുടെ നാലുമക്കളിൽ ള്ളയവനായിരുന്നു അശോകൻ.അശോകന്റെ അച്ഛൻ സി ബി ഐയുടെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു. അശോകന്റെ ചെറുപ്രായത്തിൽ തന്നെ ആദ്ദേഹത്തിന്റെ അച്ഛൻ മരിച്ചുപോയിരുന്നു. അമ്മയുടെ സംരക്ഷണയിലാണ് അശോകൻ വളർന്നത്. അശോകന്റെ പ്രാഥമിക വിദ്യാഭ്യാസം ചിങ്ങോലി എൽ പി സ്കൂൾ,ചിങ്ങോലി യു പി സ്കൂൾ,പി എം ഡി യു പി എസ് ചേപ്പാട്.എന്നീ സ്കൂളുകളിൽ നിന്നായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം High Schizo education at St.Thomas H. S. കാർത്തികപ്പള്ളിയിലായിരുന്നു. അശോകൻ ബിരുദം നേടിയത് T. K. Madhava Memorial College, Nangiarkulangara, യിൽ നിന്നാണ്.

പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോളാണ് ആദ്യമായി സിനിമയിൽ അഭിനയിയ്ക്കുന്നതിനൂള്ള അവസരം കിട്ടുന്നത്. 1979-ല് പദ്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം ആയിരുന്നു ആദ്യസിനിമ. ഒട്ടനവധി ചിത്രങ്ങളിൽ നായകപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. അടൂര്‍ ഗോപാലകൃഷ്‌ണന്‍, പി. പത്മരാജന്‍, ഭരതന്‍, കെ.ജി. ജോര്‍ജ്‌ജ് തുടങ്ങിയവരോടൊത്ത് സിനിമാരംഗത്ത് സജ്ജീവമായിരുന്ന ഇദ്ദേഹം ഒരു പാട്ടുകാരനാകണം എന്ന ആഗ്രഹത്തോടെയാണ് സിനിമാരംഗത്തെത്തിയത്. പദ്മരാജന്റെ സിനിമകളായ അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം.. എന്നീ സിനിമകളിൽ അശോകൻ ശ്രദ്ദേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ ജി ജോർജ്ജിന്റെ യവനിക, അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം, ഭരതന്റെ അമരം എന്നീ ചിത്രങ്ങളിലും അശോകൻ മികച്ച അഭിനയം കാഴ്ച്ചവെച്ചു. ഇരുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ടി വി സീരിയൽ രംഗത്തും അശോകൻ സജീവമാണ്. നല്ലൊരു ഗായകനായ അശോകൻ ടെലിവിഷൻ ചാനലുകളിലെ പല സംഗീത പരിപാടികളിലും പങ്കെടുക്കാറുണ്ട്.

ശ്രീജയാണു ഭാര്യ, ഏകമകള്‍ കാര്‍ത്യായനി. പ്രശസ്ത സംവിധായകൻ പത്മരാജന്റെ അനന്തരവളാണു ശ്രീജ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അവനോ അതോ അവളോ ബേബി 1979
പെരുവഴിയമ്പലം രാമൻ പി പത്മരാജൻ 1979
ഒരിടത്തൊരു ഫയൽവാൻ കണ്ണൻ പി പത്മരാജൻ 1981
യവനിക വിഷ്ണു കെ ജി ജോർജ്ജ് 1982
ഇടവേള തോമസ് ജോൺ മോഹൻ 1982
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ജനാർദ്ദനൻ ഭദ്രൻ 1984
ഒരു കൊച്ചുകഥ ആരും പറയാത്ത കഥ ഗോപി പി ജി വിശ്വംഭരൻ 1984
അടുത്തടുത്ത് ജീവൻ ഫിലിപ്പ് സത്യൻ അന്തിക്കാട് 1984
ഉണരൂ തൊഴിൽ രഹിതൻ മണിരത്നം 1984
മുഖാമുഖം സുധാകരൻ അടൂർ ഗോപാലകൃഷ്ണൻ 1984
ഈറൻ സന്ധ്യ അശോക് ജേസി 1985
ഇരകൾ രാഘവൻ കെ ജി ജോർജ്ജ് 1985
തിങ്കളാഴ്ച നല്ല ദിവസം വേണു പി പത്മരാജൻ 1985
തൊഴിൽ അല്ലെങ്കിൽ ജയിൽ (ഇതാ ഭാരതം) കെ ജി രാജശേഖരൻ 1985
സീൻ നമ്പർ 7 മണിയൻ അമ്പിളി 1985
ഐസ്ക്രീം രവി പ്രകാശ് ആന്റണി ഈസ്റ്റ്മാൻ 1986
ചിലമ്പ് ഭരതൻ 1986
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ടോമി സത്യൻ അന്തിക്കാട് 1986
മിഴിനീർപൂവുകൾ കമൽ 1986
പ്രണാമം ദാമു ഭരതൻ 1986

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഹലോ റാഫി - മെക്കാർട്ടിൻ 2007
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.