താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
കോളേജു വാര്‍ഷിക പരിപാടി
കൊള്ളാമെടി കൊള്ളാമെടി പെണ്ണേ

രാഗിണിക്കുട്ടിയുടെ റോക്ക് ആന്റ് റോള്‍
രാജമ്മ സാറിന്റെ ബര്‍ത്ത് കണ്‍ട്രോള്‍
ആലപ്പുഴക്കാ‍രി രാധാമണിയുടെ പ്രേമഗാനമേളാ
ഓ ... പ്രേമഗാനമേളാ

കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
കോളേജു വാര്‍ഷിക പരിപാടി
കൊള്ളാമെടി കൊള്ളാമെടി പെണ്ണേ

കോട്ടയം തങ്കം ആന്റ് പാര്‍ട്ടി നടത്തുന്ന പാട്ടുകച്ചേരി
കോട്ടയം തങ്കം ആന്റ് പാര്‍ട്ടി നടത്തുന്ന പാട്ടുകച്ചേരി
അതില്‍ കൊല്ലം ചെല്ലമ്മ മോര്‍സിംഗ്
കോഴിക്കോട്ടമ്മിണി കൈമണി

കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
കോളേജു വാര്‍ഷിക പരിപാടി
കൊള്ളാമെടി കൊള്ളാമെടി പെണ്ണേ

തിരുവനന്തപുരക്കാരി ഒരു തില്ലാന നൃത്തക്കാരി
തിരുവനന്തപുരക്കാരി ഒരു തില്ലാന നൃത്തക്കാരി
തൃശ്ശൂരില്‍ നിന്നു വരുന്നൂ നല്ലൊരു
തിരുവാതിരക്കളി സംഘം

കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
കോളേജു വാര്‍ഷിക പരിപാടി
കൊള്ളാമെടി കൊള്ളാമെടി പെണ്ണേ

ചങ്ങമ്പുഴയുടെ രമണനെടുത്തൊരു
സംഗീതനാടകമാക്കി - അതില്‍
ചന്ദ്രികയായി വരുന്നൂ നമ്മുടെ
ചങ്ങനാശേരിയിലെ ഗ്രേസി
രമണന്റെ റോളെടുക്കാനാരു വേണം
എറണാകുളത്തുന്നൊരാളു വേണം

കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
കോളേജു വാര്‍ഷിക പരിപാടി
കൊള്ളാമെടി കൊള്ളാമെടി പെണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kollaamedi

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.