ധനുമാസപുഷ്പത്തെ

ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
തിരുവാതിരരാത്രി വന്നു - പിന്നെയും
തിരുവാതിരരാത്രി വന്നു
(ധനുമാസ... )

ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ച
പൂവും പ്രസാദവുമായി (2)
ആപാദചൂഡം പനിനീരില്‍ മുങ്ങിയ
ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ
ഹേമന്തചന്ദ്രിക വന്നൂ
(ധനുമാസ... )

കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍
കല്യാണരൂപന്റെ മുന്‍പില്‍ (2)
കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ്
ചെന്നുനില്‍ക്കാനൊരു മോഹം - എന്തിനോ
ചെന്നുനില്‍ക്കാനൊരു മോഹം

ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
തിരുവാതിരരാത്രി വന്നു - പിന്നെയും
തിരുവാതിരരാത്രി വന്നു
(ധനുമാസ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Dhanumaasa pushpathe

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
എത്രകണ്ടാലും കൊതി തീരുകില്ലെനിക്കെത്ര എൽ ആർ ഈശ്വരി
ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ് എൽ ആർ ഈശ്വരി
അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി രേണുക
അല്ലെങ്കിലുമീ കോളേജു പെണ്ണുങ്ങൾക്ക് ഉത്തമൻ, കോറസ്
കൊള്ളാമെടി കൊള്ളാമെടി പെണ്ണേ പി ലീല, കോറസ്
അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി (പാത്തോസ്) രേണുക
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.