താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ
(ഒരു കാറ്റും..)

കളി വഞ്ചി തുള്ളി കവിളത്തു നുള്ളി (2)
കരളിന്റെ കിളിവാതിൽ നീ വന്നു തള്ളി (2)
(ഒരു കാറ്റും..)

ഉള്ളിലുറങ്ങും പുള്ളിക്കുയിലേ (2)
കിള്ളിയുണർത്തിയതാരാണ് നിന്നേ (2)
ഒരു കാറ്റും കാറ്റല്ല

കരിമണ്ണിൽ പൂത്തു കനലൊളികൾ കോർത്തു (2)
കരിയില്ലീ അനുരാഗവനമുല്ലമാല (2)
തിരി നീട്ടി നീയെന്റെ ഇരുൾ മൂടും നെഞ്ചിൽ(2)
മണിവീണ മീട്ടി നീ മണവാട്ടി (2)

ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Oru kaattum kaattalla

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കിഴക്കു നിന്നൊരു ജിക്കി
എന്‍ മാനസമേ നിലാവേ കമുകറ പുരുഷോത്തമൻ, ശ്യാമള
അറിയാമോ ചോറാണ് കമുകറ പുരുഷോത്തമൻ
മാവേലിനാട്ടിലെ എൽ പി ആർ വർമ്മ
പുതുജീവിതം താന്‍ കമുകറ പുരുഷോത്തമൻ, ലളിത തമ്പി
പാലൊളി പൂനിലാ എൽ പി ആർ വർമ്മ, ലളിത തമ്പി
ആരോമല്‍ക്കുഞ്ഞേ ആരീരാരോ ശാരദ
ഒരു മുല്ലപ്പന്തലില്‍ ടി വി രത്നം
ആലോലത്തിരയാടി കോറസ്
മണി നെല്ലിൻ കോറസ്
മുന്നേറ്റം പ്രണയം
ഇത് ജീവിതം താൻ ലളിത തമ്പി
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.