ചിന്മയി

Chinmayi
Date of Birth:
തിങ്കൾ, 10 September, 1984
ചിന്മയി ശ്രീപാദ
ആലപിച്ച ഗാനങ്ങൾ: 23

ശ്രീപാദയുടെയും ടി. പത്മഹാസിനിയുടെയും മകളായി മുംബയിൽ ജനിച്ചു. ചിന്മയി വളരെ ചെറിയകുട്ടിയായിരുന്നപ്പോൾതന്നെ അച്ഛനും അമ്മയും വേർപിരിയുകയും സംഗീതജ്ഞയും സംഗീത അദ്ധ്യാപികയുമായ അമ്മയോടൊപ്പം ചെന്നെയിലേയ്ക്ക് താമസം മാറുകയും ചെയ്തു. ചിന്മയിയുടെ ആദ്യ ഗുരു അമ്മ തന്നെയായിരുന്നു. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുള്ള ചിന്മയി സൺ ടിവിയുടെ സപ്തസ്വരങ്ങൾ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. അതുവഴി ഗായകൻ ശ്രീനിവാസ് ചിന്മയിയെ സംഗീത സംവിധായകൻ ഏ ആർ റഹ്മാന് പരിചയപ്പെടുത്തിക്കൊടുത്തു.

2002 -ൽ കണ്ണത്തിൽ മുത്തമിട്ടാൻ എന്ന തമിഴ് സിനിമയിൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ "ദൈവം തന്ത പൂവേ... എന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണിഗാന രംഗത്തേയ്ക്ക് ചുവടുവെച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചിന്മയി ഗാനങ്ങൾ ആലപിച്ചു. തമിഴിലാണ് ചിന്മയി കൂടുതൽ പാടിയിട്ടുള്ളത് എങ്കിലും ഹിന്ദി, തെലുഗു,മലയാളം,കന്നഡ തുടങ്ങിയ ഭാഷകളിലും അവർ ഗാനങ്ങൾ ആലപിച്ചു. Sillunu Oru Kathal എന്ന തമിഴ് ചിത്രത്തിൽ നടി ഭൂമിക ചൗളയ്ക്ക് ശബ്ദം നൽകിക്കൊണ്ട് ചിന്മയി സിനിമയിൽ ഡബ്ബിംഗ് രംഗത്തും തുടക്കം കുറിച്ചു. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ അവർ ശബ്ദം പകർന്നു. ടെലിവിഷൻ ഷോകളിലും അവർ സജീവമാണ്. വാൽക്കണ്ണാടി എന്ന സിനിമയിൽ എം ജയചന്ദ്രന്റെ സംഗീതത്തിൽ "കുക്കു കുക്കു കുറുവാലി.. എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചിന്മയി മലയാളത്തിലെത്തുന്നത്. തുടർന്ന് തിളക്കം, ആടുജീവിതം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു.

2005 -ൽ Blue Elephant എന്ന ട്രാൻസ്ലേഷൻ സർവീസ് കമ്പനി ചിന്മയി ആരംഭിച്ചു. മൾട്ടി നാഷണൽ കമ്പനികൾക്ക് ഭാഷാപരമായ സഹായങ്ങൾ നൽകുന്ന സ്ഥാപനമാണ് ബ്ലു എലഫന്റ്. ഫോർച്യൂൺ/യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഗ്ലോബൽ വിമൻസ് മെൻ്ററിംഗ് പാർട്ണർഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യ വനിതാ സംരംഭകയായി ബിസിനസ്സ് രംഗത്തും ചിന്മയി ശ്രീപാദ കഴിവ് തെളിയിച്ചു.

2002, 2007, 2010 വർഷങ്ങളിൽ മികച്ച പിന്നണിഗായികയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ചിന്മയി നേടിയിട്ടുണ്ട്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഓ പ്രിയനേ ഇനിയെന്നും എം ജയചന്ദ്രൻ
കുക്കു കുക്കു കുറുവാലി വാൽക്കണ്ണാടി എസ് രമേശൻ നായർ എം ജയചന്ദ്രൻ 2002
എന്ന തവം തിളക്കം പാപനാശം ശിവൻ പാപനാശം ശിവൻ കാപി 2003
പ്രാവുകൾ കുറുകുന്നു അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ഗുർജരിതോടി 2004
മല്ലികേ മല്ലികേ ചെണ്ടുമല്ലികേ ഉത്തരാസ്വയംവരം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2009
സ്വന്തം സ്വന്തം ഒരു സ്മോൾ ഫാമിലി രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ 2010
ഉണരൂ മിഴിയഴകെ (F) ട്രാഫിക്ക് എസ് രമേശൻ നായർ സാംസൺ കോട്ടൂർ 2011
മലർമഞ്ജരിയിൽ കർമ്മയോഗി ഷിബു ചക്രവർത്തി ഔസേപ്പച്ചൻ കാംബോജി 2012
സ്വർണ്ണത്തേരിലേറി മാന്ത്രികൻ സന്തോഷ് വർമ്മ എസ് ബാലകൃഷ്ണൻ ധർമ്മവതി 2012
നീയെൻ വെണ്ണിലാ കസിൻസ് റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ 2014
ഇളവെയില്‍ ചിറകുമായ് നിർണായകം സന്തോഷ് വർമ്മ എം ജയചന്ദ്രൻ 2015
ഊഞ്ഞാലിലാടി വന്ന ആക്ഷൻ ഹീറോ ബിജു സന്തോഷ് വർമ്മ ജെറി അമൽദേവ് 2016
ഹള്ളി ശ്രീഹള്ളീ... മുദ്ദുഗൗ മനു മൻജിത്ത് രാഹുൽ രാജ് 2016
ആരോമലേ (F) c/o സൈറ ബാനു ബി കെ ഹരിനാരായണൻ മെജോ ജോസഫ് 2017
തൂ മേഘം മജ്‌നു - ഡബ്ബിങ്ങ് കൈലാസ് ഋഷി ഗോപി സുന്ദർ 2017
ഉടലോട് ഉയിരുപോൽ ഒരൊന്നൊന്നര പ്രണയകഥ ബി കെ ഹരിനാരായണൻ ആനന്ദ് മധുസൂദനൻ 2019
തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം എ 4 ആപ്പിൾ ശ്രീകുമാരൻ തമ്പി ജെറി അമൽദേവ് 2019
ഈ കഥയോ ഒഴുകും കടലായ് ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ജോ പോൾ ജസ്റ്റിൻ പ്രഭാകരൻ 2019
പറവകൾ വരാതായ 19 (1)(a) അൻവർ അലി ഗോവിന്ദ് വസന്ത 2022
സ്നേഹദ്വീപിലെ ലിറ്റിൽ മിസ്സ് റാവുത്തർ അൻവർ അലി ഗോവിന്ദ് വസന്ത 2023
Submitted 17 years 4 months ago by mrriyad.
Tags:
ചിന്മയി ശ്രീപാദ