മലർമഞ്ജരിയിൽ
മലർമഞ്ജരിയിൽ വണ്ടിനേപ്പോൽ
തളിരധരത്തിൻ മധനുകരാൻ
അണയൂ ചാരേ വിധുവദനേ
താലവൃന്ദങ്ങൾ വീശീ താരനൂപുരം ചാർത്തി
അമരൂ നീ അളിവേണീ...
കാലം കരിങ്കല്ലിൽ കൊത്തിയ ശൃംഗാര
ഭാവങ്ങളായിരുന്നില്ലയോ നാം
മന്ദാരപുഷ്പത്തിൻ മാലയുമായ്, ഉഷഃ-
സന്ധ്യകൾ പിന്നെയും വന്നു പോയി
നീലമുകിലിൻ പാവാടചുറ്റിയ
പോയജന്മത്തിന്റെ കൗമാര കാലം
രാവിൽ നിലാവിന്റെ പൂമ്പട്ടുടയാട
ഏതൊരു മോഹത്തിൽ അഴിഞ്ഞുവീണു
ഈ പുഴയോരത്ത് ക്രീഡാവിവശയായ്
ഹേമന്ദയാമിനി തളർന്നിരുന്നു
മാരകേളീ മയൂരമാടി
മാറിൽ മൃഗമദഗന്ധം നിറഞ്ഞൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
malarmanjariyil
Additional Info
Year:
2012
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| ശിവം ശിവകരം | അനൂപ് ശങ്കർ |
| ഉണ്ണിഗണപതി | പി ജയചന്ദ്രൻ |
| ചന്ദ്രചൂഡ | അനൂപ് ശങ്കർ |
Submitted 14 years 2 months ago by Sandhya Rani.