ചാരുഹാസൻ

Charuhasan

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1930 ജനുവരിയിൽ തമിഴ്നാട്ടിലെ പരമകുടിയിൽ ജനിച്ചു. അഭിഭാഷകനും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോക്ടർ ശ്രീനിവാസനായിരുന്നു ചാരുഹാസന്റെ പിതാവ്. അമ്മ രാജലക്ഷ്മി. അവരുടെ മൂത്ത മകനായിരുന്നു ചാരുഹാസൻ. അദ്ദേഹത്തേക്കാൾ 24 വയസ്സുതാഴെ പ്രായമുള്ള അനുജനാണ് പ്രശസ്ത നടൻ കമലഹാസൻ. ചെറുപ്പത്തിൽ ഒരു അപകടം സംഭവിച്ചതിനാൽ ചാരുഹാസന് സ്കൂളിൽ ചേർന്ന് പഠിയ്ക്കാൻ കഴിഞ്ഞില്ല. വീട്ടിൽ ഇരുന്ന് പഠിയ്ക്കുകയായിരുന്നു ചെയ്തത്. തന്റെ ഒൻപതാം വയസ്സിൽ ഫിഫ്ത് ഗ്രേഡിൽ നേരിട്ട് ചേരുകയായിരുന്നു ചെയ്തത്. ബൽഗാമിലെ Raja Lakhamgouda Law College ഇൽ നിന്നും അദ്ദേഹം നിയമ ബിരുദം കരസ്ഥമാക്കി. 1951 -81 കാലത്ത് ചാരുഹാസൻ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നു. പല പ്രമാദമായ കേസുകളും അദ്ദേഹം വാദിച്ചിരുന്നു.

ചെറുപ്പത്തിലെ സിനിമയോട് താത്പര്യമുണ്ടായിരുന്നു ചാരുഹാസന് അനുജൻ കമലഹാസൻ ബാലനടനായി അഭിനയിയ്ക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ രക്ഷിതാവായി കൂടെ നിന്നിരുന്നത് ചാരുഹാസനായിരുന്നു. 1979-ൽ ഉതിരിപ്പൂക്കൾ എന്ന സിനിമയിലൂടെയാണ് ചാരുഹാസൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 120-ൽ അധികം സിനിമകളിൽ വില്ലനായും സപ്പോർട്ടിംഗ് റോളുകളിലും അദ്ദേഹം അഭിനയിച്ചു. 1981-ൽ കരിമ്പൂച്ച എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. അഥർവം, വചനം, രണ്ടാംവരവ്.. തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മുപ്പതോളം മലയാളചിത്രങ്ങളിൽ ചാരുഹാസൻ അഭിനയിച്ചിട്ടുണ്ട്.

മൂന്നു പെണ്മക്കളാണ് ചാരുഹാസനുള്ളത്. പ്രശസ്ത നടി സുഹാസിനിയാണ് ഒരുമകൾ. നന്ദിനി, സുഭാഷിണി എന്നിവരാണ് മറ്റുമക്കൾ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കരിമ്പൂച്ച ഫാദർ ബേബി 1981
നാൻസി ഫാദർ സിംഗീതം ശ്രീനിവാസറാവു 1981
അന്തിവെയിലിലെ പൊന്ന് രാധാകൃഷ്ണൻ 1982
രുഗ്മ രാമൻ ഷേണായി പി ജി വിശ്വംഭരൻ 1983
അക്ഷരങ്ങൾ ഡോക്ടർ ഐ വി ശശി 1984
ഉണ്ണി വന്ന ദിവസം നായർ രാജൻ ബാലകൃഷ്ണൻ 1984
തിടമ്പ് ജെയിംസ്‌ 1986
വഴിയോരക്കാഴ്ചകൾ തമ്പി കണ്ണന്താനം 1987
ഞാനും നീയും - ഡബ്ബിംഗ് ഹരിഹർ 1987
അഥർവ്വം തേവള്ളി ഡെന്നിസ് ജോസഫ് 1989
വചനം വിഷ്ണു ജി ലെനിൻ രാജേന്ദ്രൻ 1990
രണ്ടാം വരവ് ഗുരുജി കെ മധു 1990
ആയുഷ്‌കാലം സെമിത്തേരിയിലെ പ്രേതം കമൽ 1992
വസുധ യു വി ബാബു 1992
സിന്ദൂര - ഡബ്ബിംഗ് ഉമാമഹേശ്വർ 1992
ഗാന്ധാരി സുനിൽ 1993
ദാദ പി ജി വിശ്വംഭരൻ 1994
ശ്രാദ്ധം വി രാജകൃഷ്ണൻ 1994
ശുദ്ധമദ്ദളം തുളസീദാസ് 1994
ബലി പവിത്രൻ 1995