ആഷിക് ഉസ്മാൻ
എറണാകുളം സ്വദേശിയായ ആഷിക് ഉസ്മാൻ എറണാകുളം സെവൻത് ഡേ അഡ്വെന്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും തേവര സേക്രഡ് ഹാർട്ട് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് അദ്ദേഹം കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (CUSAT) നിന്ന് ബിരുദം നേടി. 1998 -ൽ ഒരു ബാലതാരമായി സിനിമാലോകത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് നിർമ്മാണ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
2012 -ൽ 'ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്' എന്ന നിർമ്മാണ കമ്പനി ആരംഭിച്ച ആഷിക് ഉസ്മാൻ 2013 -ൽ പുറത്തിറങ്ങിയ അരികിൽ ഒരാൾ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര നിർമ്മാതാവാകുന്നത്. തുടർന്ന് കലി, അള്ള് രാമേന്ദ്രൻ, അഞ്ചാം പാതിരാ, തല്ലുമാല... എന്നിവയുൾപ്പെടെ നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.
ആഷിക് ഉസ്മാന്റെ ഭാര്യ ഖദീജ അഷറഫ്.
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| അരികിൽ ഒരാൾ | സുനിൽ ഇബ്രാഹിം | 2013 |
| ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 |
| ചന്ദ്രേട്ടൻ എവിടെയാ | സിദ്ധാർത്ഥ് ഭരതൻ | 2015 |
| കലി | സമീർ താഹിർ | 2016 |
| ഷാജഹാനും പരീക്കുട്ടിയും | ബോബൻ സാമുവൽ | 2016 |
| വർണ്യത്തിൽ ആശങ്ക | സിദ്ധാർത്ഥ് ഭരതൻ | 2017 |
| അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | മിഥുൻ മാനുവൽ തോമസ് | 2019 |
| അള്ള് രാമേന്ദ്രൻ | ബിലഹരി | 2019 |
| അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 |
| മറിയം ടൈലേഴ്സ് | ജോൺപോൾ ജോർജ്ജ് | 2020 |
| ആറാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2021 |
| ലൗ | ഖാലിദ് റഹ്മാൻ | 2021 |
| ഡിയർ ഫ്രണ്ട് | വിനീത് കുമാർ | 2022 |
| തല്ലുമാല | ഖാലിദ് റഹ്മാൻ | 2022 |
| അയൽവാശി | ഇർഷാദ് പരാരി | 2023 |
| തുണ്ട് | റിയാസ് ഷെരീഫ് | 2024 |
| അഡിയോസ് അമിഗോ | നഹാസ് നാസർ | 2024 |
| ബ്രൊമാൻസ് | അരുൺ ഡി ജോസ് | 2025 |
| ഓടും കുതിര ചാടും കുതിര | അൽത്താഫ് സലിം | 2025 |
| മോളിവുഡ് ടൈംസ് | അഭിനവ് സുന്ദർ നായക് | 2026 |