അർണവ് വിഷ്ണു
Arnav Vishnu
Date of Birth:
Sunday, 18 December, 1994
ഉണ്ണികൃഷ്ണ പണിക്കരുടെയും മിനികുമാരിയുടെയും മകനായി ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ചു. നെടുമുടി എൻ എസ് എസ് സ്കൂൾ, ചങ്ങനാശ്ശേരി എൻ എസ് എസ് സ്കൂൾ എന്നീ വിദ്യാലയങ്ങളിലായിരുന്നു അർണവിന്റെ വിദ്യാഭ്യാസം. അതിനുശേഷം ആക്റ്റ്ലാബ്, ഷാഡോ ഫിലിം അക്കാദമി എന്നിവിടങ്ങളിൽ നിന്നും അഭിനയം പഠിച്ചു.
ബിടെക് എന്ന മൂവിയിലൂടെയാണ് അർണവ് വിഷ്ണു സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന സിനിമയിലാണ് അഭിനയിച്ചത്. അഭിനയം കൂടാതെ ഡബ്ബിംഗ് രംഗത്തും സജീവമാണ് അർണവ്. പത്തൊൻപതാം നൂറ്റാണ്ട്, പാപ്പൻ, ഇനി ഉത്തരം എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ശബ്ദം പകർന്നിട്ടുണ്ട്. സിനിമകൾ കൂടാതെ Angry buddies എന്ന വെബ് സീരീസിൽ മകരന്ദ് പൈ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ബിടെക് | മൃദുൽ എം നായർ | 2018 | |
| മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | തൗഫീഖ് അഹമ്മദ് | അഭിനവ് സുന്ദർ നായക് | 2022 |
| റാഹേൽ മകൻ കോര | ഉണ്ണി | ഉബൈനി യൂസഫ് | 2023 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| റാഹേൽ മകൻ കോര | ഉബൈനി യൂസഫ് | 2023 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| തലവൻ | ജിസ് ജോയ് | 2024 | |
| ശേഷം മൈക്കിൽ ഫാത്തിമ | മനു സി കുമാർ | 2023 | |
| റാഹേൽ മകൻ കോര | ഉബൈനി യൂസഫ് | 2023 | |
| കള്ളനും ഭഗവതിയും | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2023 | |
| പാപ്പൻ | ജോഷി | 2022 | |
| ഇനി ഉത്തരം | സുധീഷ് രാമചന്ദ്രൻ | 2022 | |
| മൈക്ക് | വിഷ്ണു പ്രസാദ് | 2022 | |
| പത്തൊൻപതാം നൂറ്റാണ്ട് | വിനയൻ | 2022 | |
| നിഴൽ | അപ്പു എൻ ഭട്ടതിരി | 2021 | |
| ബിഗ് ബ്രദർ | സിദ്ദിഖ് | 2020 | |
| ഹെലൻ | മാത്തുക്കുട്ടി സേവ്യർ | 2019 | |
| കാമുകി | ബിനു സദാനന്ദൻ | 2018 | |
| ഷെർലക് ടോംസ് | ഷാഫി | 2017 |