അരിസ്റ്റോ സുരേഷ്

Aristo Suresh
ആക്ഷൻ ഹീറോ ബിജു
സുരേഷ് തമ്പാന്നൂർ
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 4
ആലപിച്ച ഗാനങ്ങൾ: 8

തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനാണ് സുരേഷ്. സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരന്‍. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. പക്ഷേ പാട്ടു പഠിക്കാനുള്ള സാമ്പത്തിക സാഹചര്യമൊന്നും വീട്ടില്ലില്ലായിരുന്നു. തിരുവനന്തപുരം തമ്പാന്നൂര്‍ യുപിഎസിലും എസ്എംവി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കൂട്ടുകാര്‍ക്കൊപ്പം ഡെസ്കില്‍ കൊട്ടിപ്പാടിയാണ് സംഗീതലോകത്തിലേക്കുള്ള വരവ്. ക്യാമറയുടെ മുന്നിലേക്കായിരുന്നില്ല പിന്നിലേക്ക് സഞ്ചരിക്കാനാണ് സുരേഷിനിഷ്ടം. കഥയെഴുതുന്ന പതിവുണ്ടായിരുന്നു. കുറേ തിരക്കഥകളുമെഴുതി. കഥകള്‍ സിനിമയാക്കണമെന്ന മോഹത്താല്‍ പലര്‍ക്കു മുന്നിലും കഥ പറഞ്ഞു പണിയും കിട്ടി. കഥ കേട്ടവരില്‍ പലരും കഥ മാത്രം സ്വീകരിച്ചു തന്നെ പറ്റിച്ചുവെന്നു സുരേഷ്. പക്ഷെ, കഥയെഴുത്തും പാട്ടെഴുത്തും കൂടെ കൊണ്ടു നടന്നു. അഭിനയത്തെക്കാളേറെ തിരക്കഥയെഴുതാനാണിഷ്ടം. ദൂരത്ത് ഒരു തീരമെന്ന പേരില്‍ തിരക്കഥയെഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വായനയോടു ഇഷ്ടമാണ്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലെന്ന പുസ്തകം വായിക്കാനേറെ ഇഷ്ടമാണ്. ഏതു നേരവും ഈ പുസ്തകവും കൂടെയുണ്ടാകും. അഞ്ഞൂറിലേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചില പാട്ടുകള്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നുവെന്നത് ഏറെ സന്തോഷമാണ്. നാല്‍പ്പത്തിയാറാമത്തെ വയസിലും അവിവാഹിതനാണ് സുരേഷ്.

Aristo Suresh

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആക്ഷൻ ഹീറോ ബിജു എബ്രിഡ് ഷൈൻ 2016
സഖാവ് ജാനകിയുടെ അച്ഛൻ സിദ്ധാർത്ഥ ശിവ 2017
ഉദാഹരണം സുജാത ഡ്രൈവർ ഫാന്റം പ്രവീൺ 2017
പൂമരം എബ്രിഡ് ഷൈൻ 2018
ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018
കുട്ടനാടൻ മാർപ്പാപ്പ നാട്ടുകാരൻ ശ്രീജിത്ത് വിജയൻ 2018
കേണലും കിണറും മമ്മി സെഞ്ച്വറി 2018
പരോൾ ശരത് സന്ദിത്ത് 2018
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന കപ്യാർ പ്രാഞ്ചി ജിബി മാള, ജോജു 2019
പൂഴിക്കടകൻ രാമേട്ടൻ ഗിരീഷ് നായർ 2019
ദി ഗാംബ്ലർ ജോയി ടോം ഇമ്മട്ടി 2019
മൂന്നാം പ്രളയം കെ പി എ സി കണ്ണപ്പനാശാൻ രതീഷ് രാജു എം ആർ 2019
ഇസാക്കിന്റെ ഇതിഹാസം ആർ കെ അജയകുമാർ 2019
വള്ളിക്കെട്ട് രാജൻ ആശാൻ ജിബിൻ എടവനക്കാട് 2019
പ്രതി പൂവൻ കോഴി റോഷൻ ആൻഡ്ര്യൂസ് 2019
ചിലപ്പോൾ പെൺകുട്ടി പ്രസാദ് നൂറനാട് 2019
കാറ്റാടി ആരതി ഷാജി 2020
ഹാഷ്‌ടാഗ്‌ അവൾക്കൊപ്പം എ യു ശ്രീജിത്ത് കൃഷ്ണ 2020
കാവൽ നിതിൻ രഞ്ജി പണിക്കർ 2021
മർഡിക കെ ആർ ശിവകുമാർ 2022

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മുത്തേ പൊന്നെ പിണങ്ങല്ലേ ആക്ഷൻ ഹീറോ ബിജു അരിസ്റ്റോ സുരേഷ് അരിസ്റ്റോ സുരേഷ് 2016
എങ്ങാനം കണ്ടൊരു ഡ്രൈ വി എസ് സത്യൻ എം ടി വിക്രാന്ത് 2017
നീ ഞങ്ങടെ ഉദാഹരണം സുജാത സന്തോഷ് വർമ്മ ഗോപി സുന്ദർ 2017
പരോൾ കാലം പരോൾ അരിസ്റ്റോ സുരേഷ് അരിസ്റ്റോ സുരേഷ് 2018
മാങ്ങാക്കറി ക്യൂബൻ കോളനി മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ അലോഷ്യ പീറ്റർ 2018
മൈലാഞ്ചി കാട്ടിലേ വള്ളിക്കെട്ട് അരിസ്റ്റോ സുരേഷ് അരിസ്റ്റോ സുരേഷ് 2019
പൊന്മാനിന്നഴകുള്ള പൊന്നിന്റെ നിറമുള്ള തീ അനിൽ വി നാഗേന്ദ്രൻ അനിൽ വി നാഗേന്ദ്രൻ 2022
പാടത്തെ പൈങ്കിളിയേ നിഗൂഢം കൃഷ്ണചന്ദ്രൻ സി കെ റോണി റാഫേൽ 2023

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മുത്തേ പൊന്നെ പിണങ്ങല്ലേ ആക്ഷൻ ഹീറോ ബിജു അരിസ്റ്റോ സുരേഷ് അരിസ്റ്റോ സുരേഷ് 2016
* പെണ്ണളേ പെണ്ണാളേ ഉദാഹരണം സുജാത സന്തോഷ് വർമ്മ സിതാര കൃഷ്ണകുമാർ, സയനോര ഫിലിപ്പ്, ദിവ്യ എസ് മേനോൻ 2017
പരോൾ കാലം പരോൾ അരിസ്റ്റോ സുരേഷ് അരിസ്റ്റോ സുരേഷ് 2018
മൈലാഞ്ചി കാട്ടിലേ വള്ളിക്കെട്ട് അരിസ്റ്റോ സുരേഷ് അരിസ്റ്റോ സുരേഷ് 2019
Submitted 10 years 4 months ago by Neeli.
Tags:
സുരേഷ് തമ്പാന്നൂർ, അരിസ്റ്റോ സുരേഷ്