ഉഷാ നന്ദിനി

Usha Nandini

ഫോട്ടോ : പ്രദീപ്‌ മലയിൽകടയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

കെ ജി രാമൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകളായി 1951 നവംബർ 9 ആം തിയതി തിരുവനന്തപുരം കലേശ്വരത്താണ് ഉഷാബേബി എന്ന ഉഷാനന്ദിനി ജനിച്ചത്.

1967ൽ പ്രദർശനത്തിനെത്തിയ അവൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയ ഇവർ തുടർന്ന് കാമുകി, നഗരമേ നന്ദി, ഓളവും തീരവും, ചെക്ക്പോസ്റ്റ്, അഹം, അഞ്ചരകല്ല്യാണം, അമ്മ അമ്മായിയമ്മ തുടങ്ങി 20 തോളം മലയാള ചലച്ചിത്രങ്ങളിലും 12 ഓളം എന്ന തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

പ്രമുഖ വ്യവസായിയാരുന്ന ഡോ. എസ്. മാരിയപ്പനെ വിവാഹം ചെയ്ത അവർക്ക് പ്രീതി, സജ്നി, കീർത്തന മാരിയപ്പൻ എന്നിങ്ങിനെ മൂന്ന് പെൺമക്കളാണ് ഉള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അവൾ പി എം എ അസീസ് 1967
കാമുകി അടൂർ ഗോപാലകൃഷ്ണൻ 1967
നഗരമേ നന്ദി എ വിൻസന്റ് 1967
പാടുന്ന പുഴ ഇന്ദു എം കൃഷ്ണൻ നായർ 1968
ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
ഓളവും തീരവും നബീസ പി എൻ മേനോൻ 1970
ജലകന്യക എം എസ് മണി 1971
മകനേ നിനക്കു വേണ്ടി ഇ എൻ ബാലകൃഷ്ണൻ 1971
പെരിയാർ ജെസ്സി പി ജെ ആന്റണി 1973
പോലീസ് അറിയരുത് ലിസി എം എസ് ശെന്തിൽകുമാർ 1973
മിസ്റ്റർ സുന്ദരി ഡോക്ടർ വാസൻ 1974
ചെക്ക്പോസ്റ്റ് ജെ ഡി തോട്ടാൻ 1974
പട്ടാഭിഷേകം മല്ലികാർജ്ജുന റാവു 1974
അശ്വതി ജേസി 1974
ക്രിമിനൽ‌സ് രേഖ എസ് ബാബു 1975
സത്യത്തിന്റെ നിഴലിൽ ബാബു നന്തൻ‌കോട് 1975
അഹം രാജീവ് നാഥ് 1992
അഞ്ചരക്കല്യാണം വി എം വിനു 1997
അമ്മ അമ്മായിയമ്മ ദാക്ഷായണിയമ്മ സന്ധ്യാ മോഹൻ 1998